രണ്ടില മാത്രം മതി.!! പ്രമേഹം നിയന്ത്രിച്ച് അലർജി മാറ്റും.. മുഖക്കുരു മാറും, മുടി കൊഴിച്ചിലകറ്റി മുടി സമൃദമായി വളരും.. | Neem Leaf Health Benefits

Neem Leaf Health Benefits : പണ്ടുകാലം തൊട്ട് തന്നെ പല അസുഖങ്ങൾക്കും ഔഷധമെന്ന രീതിയിൽ ആര്യവേപ്പ് ഉപയോഗപ്പെടുത്തിയിരുന്നു. വൃക്ഷ ശ്രേഷ്ഠൻ എന്ന പേരിൽ അറിയപ്പെടുന്ന ആര്യവേപ്പിന്റെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. ആര്യ എന്ന വാക്കിന്റെ അർത്ഥം ശ്രേഷ്ഠം എന്നതാണ്. അതായത് ശ്രേഷ്ഠമായ ഒരു വൃക്ഷം എന്ന് രീതിയിലാണ് ആര്യവേപ്പ് അറിയപ്പെടുന്നത്. ഇത്തരത്തിൽ ആര്യവേപ്പ് നൽകുന്ന ഗുണങ്ങൾ നിരവധിയാണ്.ആര്യവേപ്പിന്റെ ആരോഗ്യഗുണങ്ങളെ പറ്റി വിശദമായി മനസ്സിലാക്കണം.

വീട്ടിൽ ഒരു ആര്യവേപ്പിന്റെ തൈ വെച്ചു പിടിപ്പിച്ചാൽ അതിന്റെ ഗുണങ്ങൾ ഏറെയാണ്. മലിനീകരണപ്പെട്ട് കിടക്കുന്ന അന്തരീക്ഷത്തിൽ നിന്നും നല്ല വായു ലഭിക്കാനായി ആര്യവേപ്പിന്റെ മരം സഹായിക്കുന്നു. ആര്യവേപ്പ് മരുന്ന് എന്ന രീതിയിൽ മാത്രമല്ല വളം എന്ന രീതിയിലും ഉപയോഗപ്പെടുത്തി വരുന്നു. ചെടികളിൽ ഉണ്ടാകുന്ന പുഴു, പ്രാണി ശല്യമെല്ലാം ഇല്ലാതാക്കാനായി വേപ്പില കഷായം ഉപയോഗിക്കാം. സൗന്ദര്യവർദ്ധക

വസ്തു എന്ന രീതിയിലും ആര്യവേപ്പിന്റെ പ്രാധാന്യം വളരെ വലുതാണ്. മുഖത്ത് ഉണ്ടാകുന്ന കുരുക്കൾ, കറുത്ത പാടുകൾ എന്നിവയെല്ലാം ഇല്ലാതാക്കാനായി ആര്യവേപ്പിന്റെ ഇല അരച്ച് പേസ്റ്റ് രൂപത്തിൽ മുഖത്ത് തേച്ചുപിടിപ്പിച്ച ശേഷം കഴുകി കളഞ്ഞാൽ മതി.ശരീരത്തിൽ ഉണ്ടാകുന്ന വേദനകളും മറ്റും മാറാനായി ആര്യവേപ്പിന്റെ ഇല ഇട്ട വെള്ളത്തിൽ കുളിക്കുന്നത് ഉത്തമമാണ്. കൃമിശല്യം അകറ്റാനായി ആര്യവേപ്പിന്റെ

ഇല അരച്ച് ഉരുട്ടി തേനിൽ ചാലിച്ച് കഴിക്കാവുന്നതാണ്. കാലിൽ ഉണ്ടാകുന്ന ചൊറിച്ചിൽ, ഉദരസംബന്ധമായ പ്രശ്നങ്ങൾ, സൗന്ദര്യ പ്രശ്നങ്ങൾ എന്നിവ ഇല്ലാതാക്കാനായി ആര്യവേപ്പിന്റെ ഇല ഉണക്കിപ്പൊടിച്ച് പാലിൽ ഇട്ട് കുടിക്കുന്നത് പതിവാക്കാം. ഒരു ആന്റി ബാക്ടീരിയൽ എന്ന രീതിയിലും ആര്യവേപ്പ് പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ ആരോഗ്യഗുണങ്ങൾ ഏറെ ഉള്ള ആര്യവേപ്പിന്റെ ഇലയുടെ കൂടുതൽ ഗുണങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : beauty life with sabeena