
വെറും 3 മിനിറ്റ് മാത്രം മതി; 5 പൈസ ചിലവില്ലാതെ ആര്യവേപ്പ് കൊണ്ട് സോപ്പുണ്ടാക്കാം; രണ്ട് ചേരുവ മാത്രം മതി.. | Neem Soap Making At Home
Mix oils and lye.
Add neem oil.
Blend and pour into molds.
Let it set and harden.
Cut and cure soap.
Neem Soap Making At Home : നമ്മുടെയെല്ലാം വീടുകളിൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള സോപ്പ് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് നിരവധി ബ്രാൻഡുകൾ വ്യത്യസ്ത രൂപത്തിലും മണത്തിലുമെല്ലാം സോപ്പുകൾ വിപണിയിൽ എത്തിക്കുന്നുണ്ട് എങ്കിലും അവയിൽ പലതിലും എന്തെല്ലാം തരത്തിലുള്ള കെമിക്കലുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത് എന്ന കാര്യം സാധാരണക്കാരായ നമുക്ക് അറിയണമെന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം സോപ്പുകൾ കൂടുതലായി
Ingredients:
- Neem oil
- Olive oil
- Coconut oil
- Lye
- Water
- Essential oils (optional)
ഉപയോഗിക്കുമ്പോൾ അത് പിന്നീട് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് കാരണമായേക്കാം. അതേസമയം ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന രീതിയിൽ വേപ്പില ഉപയോഗിച്ച് എങ്ങനെ ഒരു സോപ്പ് ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ തൊലി മേൽ ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം ഉത്തമ പരിഹാരമാണ് വേപ്പില. അതുകൊണ്ടുതന്നെ പണ്ടുകാലങ്ങളിൽ തൊലിപ്പുറത്ത് ഉണ്ടാകുന്ന അസുഖങ്ങൾക്ക് വേപ്പില അരച്ചു
തേക്കുന്ന പതിവും ഉണ്ടായിരുന്നു. അതേ രീതി പിന്തുടർന്നുകൊണ്ട് വളരെ എളുപ്പത്തിൽ വേപ്പില കൊണ്ട് സോപ്പും നിർമ്മിച്ചെടുക്കാനായി സാധിക്കും. അതിനായി സോപ്പിന്റെ എണ്ണത്തിന്റെ അളവിനനുസരിച്ച് വേപ്പില പറിച്ചെടുക്കുക. അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരിയില്ലാത്ത രീതിയിൽ അരച്ചെടുക്കുക. ശേഷം സോപ്പിന് ഒരു നല്ല മണം കിട്ടുന്നതിനു വേണ്ടി ഒരു പിയേഴ്സിന്റെ സോപ്പെടുത്ത് അത് ചെറുതായി പീൽ ചെയ്തെടുക്കുക. പീൽ ചെയ്തെടുത്ത സോപ്പ് ഒരു പാത്രത്തിലേക്ക് മാറ്റി ഡബിൾ ബോയിൽ ചെയ്യുന്ന
രീതിയിൽ ഒന്ന് ഉരുക്കി എടുക്കുക. സോപ്പ് പൂർണമായും അലിഞ്ഞു വരുമ്പോൾ അതിലേക്ക് അരച്ചുവെച്ച വേപ്പിലയുടെ കൂട്ടുചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം ഒരു മൗൽഡിലേക്കോ അതല്ലെങ്കിൽ വട്ടത്തിലുള്ള പാത്രങ്ങൾ വീട്ടിലുണ്ടെങ്കിൽ അതിലേക്കോ ചൂടാക്കി വെച്ച സോപ്പിന്റെ കൂട്ട് ഒഴിച്ച് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ഈയൊരു സോപ്പിൽ ആവശ്യമെങ്കിൽ അല്പം മഞ്ഞൾപ്പൊടി കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. മഞ്ഞൾപൊടി ഉപയോഗിക്കുമ്പോൾ തൊലിപ്പുറത്ത് ഉണ്ടാകുന്ന ചൊറിച്ചിലും മറ്റും എളുപ്പത്തിൽ മാറിക്കിട്ടും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Malappuram Thatha Vlogs by Ayishu
Neem Soap Making At Home