കൂട്ടുകാരിക്കൊപ്പം കളിയും ഉറക്കവും ഭക്ഷണവുമെല്ലാമായി നില ബേബി.!! വീഡിയോ വൈറൽ | Nila baby with her friend video

Nila baby with her friend video: അവതാരകയായും അഭിനേത്രിയായും ലക്ഷക്കണക്കിന് പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയണ് അഭിനേത്രികളിൽ ഒരാളാണല്ലോ പേളി മാണി. സിനിമകളിലൂടെ അല്ലാതെ തന്നെ തന്റെ നർമ്മം കലർന്ന സംസാര രീതിയിലൂടെയും അവതരണ ശൈലിയിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു ഇവർ. ബിഗ് ബോസ് സീസണിനു ശേഷം ശ്രീനീഷുമായുള്ള താരത്തിന്റെ വിവാഹവും മറ്റും

ആരാധകർ ഏറെ ആഘോഷമാക്കുകയും ചെയ്തിരുന്നു. ഇവരുടെ ജീവിതത്തിലേക്ക് നില ബേബി കൂടിയെത്തിയതോടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നായി ഇവർ മാറുകയായിരുന്നു. നില ബേബിയുടെ കുസൃതികളും തങ്ങളുടെ യാത്രാ വിശേഷങ്ങളും വീട്ടുവിശേഷങ്ങളും നിരന്തരം തന്റെ യൂട്യൂബ് ചാനലിലൂടെ പേളി പങ്കുവെക്കാറുണ്ട്. നില ബേബിയുമായി ബന്ധപ്പെട്ട ഏതൊരു ചിത്രവും വീഡിയോയും ക്ഷണനേരം കൊണ്ട് ആരാധകർക്കിടയിൽ

nila baby

ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോഴിതാ നില ബേബിക്ക് പുതിയൊരു കളിക്കൂട്ടുകാരിയെ ലഭിച്ചപ്പോഴുള്ള അവളുടെ സന്തോഷം പ്രകടമാക്കുന്ന ഒരു കുഞ്ഞു വീഡിയോയാണ് ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പേളിയുടെ സുഹൃത്തുക്കളിൽ ഒരാളുടെ കുഞ്ഞുമായി പരസ്പരം രസകരമായ കളികളിൽ ഏർപ്പെടുന്നതും കവിളിൽ മുത്തം കൊടുക്കുന്നതും ഒപ്പം ഭക്ഷണം കഴിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാവുന്നതാണ്. കളികൾക്കും ഭക്ഷണത്തിനും

ഒപ്പം ഉറക്കം പോലും ഇരുവരും ഇപ്പോൾ ഒന്നിച്ചാണ്. ഇരുവരുടെയും കളി തമാശകളും ചങ്ങാത്തവുമെല്ലാം ഉൾപ്പെടുന്ന ഈ ഒരു ചെറു വീഡിയോ നിമിഷം നേരം കൊണ്ടുതന്നെ ആരാധക ഗ്രൂപ്പുകൾക്കിടയിൽ ശ്രദ്ധ നേടുകയും ചെയ്തതോടെ ഏവരുടെയും മനം നിറക്കുന്ന ഒരു വീഡിയോയായി ഇത് മാറുകയും ചെയ്തു. പുതിയ കളിക്കൂട്ടുകാരിയെ കിട്ടിയപ്പോൾ നില ബേബിക്ക് അമ്മയെ പോലും വേണ്ടേ എന്ന തരത്തിലുള്ള രസകരമായ കമന്റുകളും വീഡിയോക്ക് താഴെ കാണുന്നതാണ്.

Rate this post