സന്ധ്യാനേരത്ത് ഇവയൊന്നും ചെയ്യരുതേ.. ബുദ്ധിമുട്ടുകൾ ഒഴിയാത്തത് ഇത് കാരണമാകാം; നിലവിളക്ക് കത്തിച്ച ശേഷം ഇതുപോലെ ചെയ്‌താൽ നഷ്ടപെട്ടതെല്ലാം തിരികെ പിടിക്കാം.!! | Nilavilakku Astrology Malayalam

സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും കുടുംബങ്ങളിൽ ഐശ്വര്യം വന്നു ചേരുവാനും ഈ കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്താൽ മതിയാകും. ഇതിനായി ആദ്യം ചെയ്യേണ്ട കാര്യങ്ങൾ എന്നുപറയുന്നത് നിലവിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. നില വിളക്ക് എന്ന് പറയുന്നത് ഐശ്വര്യ ത്തിന്റെ പ്രതീകമാണ്. മഹാലക്ഷ്മി സദൃശ്യം ആയി നമ്മൾ വെച്ച് ആരാധിക്കുന്ന ഒന്നാണ് നിലവിളക്ക്. നമ്മളറിയാതെ പോലും ചെയ്യുന്ന ചില കാര്യങ്ങൾ

അല്ലെങ്കിൽ തെറ്റുകുറ്റങ്ങൾ ആ വീടിനെ ഐശ്വര്യ ഹാനിയും ബാധ്യതകളും കടക്കെണിയും ആപത്തുകളും ഒക്കെ വരുത്തിവയ്ക്കും. സന്ധ്യ സമയത്ത് വിളക്ക് വയ്ക്കുന്ന സമയം ഭക്തിനിർഭരം ആയും വളരെ വിശ്വാസത്തോടുകൂടി ശുചിയോടു കൂടി വേണം ചെയ്യാൻ. ആ കർമ്മം ചെയ്തതി നുശേഷം ഒരു കാരണവശാലും വീടും പരിസരവും വൃത്തിയാക്കുന്നതിനു അടിച്ചുവാരുന്നതിന്നോ തൂക്കുന്നതിനോ പാടുള്ളതല്ല. വീടൊക്കെ അടിച്ചു

വൃത്തി യാക്കി തുടച്ച ശേഷം മാത്രമേ വിളക്ക് വെക്കാൻ പാടുള്ളൂ. ചപ്പുചവറുകൾ ഒരു കാരണ വശാലും വിളക്ക് കത്തിച്ച ശേഷം വലിച്ചെ റിയുകയോ സാധനങ്ങൾ കൂട്ടിയിടുക ഒന്നും ചെയ്യാൻ പാടുള്ളതല്ല. അതുപോലെ തന്നെ വീടിനടുത്തു ചപ്പുചവറുകൾ കത്തിക്കാൻ പാടുള്ളതല്ല. അതു പോലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം വിളക്ക് വച്ചതിനുശേഷം ഒരുകാരണവശാലും ആരും വീടിനു പുറത്തു പോകാൻ പാടുള്ളതല്ല. വിളക്ക് അൽപസമയം

കത്തി അത് കെട്ടതിനു ശേഷം മാത്രമേ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പുറത്തു പോകാൻ പാടുള്ളൂ. വിളക്ക് വയ്ക്കുന്ന സമയത്ത് തന്നെ പുറത്തു പോകുമ്പോൾ വീട്ടിൽ ഐശ്വര്യം പുറത്തോട്ടു പോകും എന്നാണ് പറയാറ്. അതുപോലെതന്നെ വിളക്ക് വച്ചതിനു ശേഷം ഉറക്കെ ഉച്ചത്തിൽ സംസാരിക്കാനോ വഴക്ക് കൂടുകയോ ചെയ്യാൻ പാടുള്ളതല്ല. കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം.