ആഴ്ച്ചയിൽ ഈ ഒരു ദിവസം നിലവിളക്ക് ഇങ്ങനെ കൊളുത്തൂ.. നിങ്ങൾക്ക്‌ സർവ്വൈശ്വര്യം വരും.!!

Nilavilakku Koluthan Astrology Malayalam : പണ്ടു കാലം തൊട്ടു തന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സന്ധ്യാ സമയത്ത് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന ഒരു ശീലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ജീവിത തിരക്ക് മൂലം പല വീടുകളിലും നിലവിളക്ക് കത്തിക്കാൻ ആർക്കും സമയമില്ല എന്നതാണ് സത്യം. നിലവിളക്ക് കത്തിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങളും, കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തെല്ലാമാണെന്ന് മനസ്സിലാക്കാം. വീട്ടിലേക്ക്

മഹാലക്ഷ്മിയെ കൊണ്ടു വരിക എന്ന ഒരു സങ്കല്പത്തിന്റെ ഭാഗമായാണ് നിലവിളക്ക് കത്തിക്കുന്നത്. അതുകൊണ്ടു തന്നെ നിലവിളക്ക് കത്തിക്കുന്ന ആളുടെ ശുദ്ധിയും, വിളക്കിന്റെ ശുദ്ധിയും വളരെയധികം പ്രധാനമാണ്. വിളക്ക് വെള്ളം ഒഴിച്ച് നല്ലതു പോലെ കഴുകി ഒരു തുണി ഉപയോഗിച്ച് തുടച്ച ശേഷം വേണം കത്തിക്കാൻ. അതുപോലെ വിളക്ക് കത്തിക്കുന്നയാൾ കുളിച്ച് വൃത്തിയായിട്ടാണ് അത് ചെയ്യേണ്ടത്.

സ്ത്രീകൾ ആർത്തവ സമയങ്ങളിൽ പൂജാമുറിയിൽ പ്രവേശിക്കാനോ വിളക്ക് കത്തിക്കാനോ പാടുള്ളതല്ല. രാവിലെ സമയത്ത് നിലവിളക്ക് കത്തിക്കുമ്പോൾ ഒരു തിരിയിട്ടാണ് കത്തിക്കേണ്ടത്. സന്ധ്യാ സമയങ്ങളിൽ രണ്ട് തിരിയിട്ടാണ് വിളക്ക് കത്തിക്കേണ്ടത്. വിളക്ക് കത്തിച്ച ശേഷം വീട്ടിലുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർ ചേർന്ന് നാമം ജപിച്ച് ദേവിയെ പ്രീതിപ്പെടുത്താവുന്നതാണ്. മുതിർന്നവരേക്കാൾ കൂടുതൽ കുട്ടികൾ പ്രാർത്ഥിക്കുമ്പോൾ അതിന് ഫലം കൂടും.

എല്ലാ ആഴ്ചയിലേയും വെള്ളിയാഴ്ച ദിവസങ്ങളിൽ വീട്ടിലെ ഏറ്റവും ഇളയ കുട്ടിയെ കൊണ്ട് വിളക്ക് കത്തിക്കുന്നത് വളരെയധികം ഐശ്വര്യം കൊണ്ടു വരുന്ന ഒരു കാര്യമാണ്. മാത്രമല്ല കുട്ടികളെ നാമങ്ങളും മറ്റും പഠിപ്പിച്ച് നാമജപത്തിന്റെ പ്രാധാന്യത്തെ പറ്റിയും, വിളക്ക് കത്തിക്കുന്നതിന്റെ ഗുണങ്ങളെ പറ്റിയുമെല്ലാം പറഞ്ഞ് മനസ്സിലാക്കി കൊടുക്കാവുന്നതാണ്. മഹാലക്ഷ്മിയെ വീട്ടിലേക്ക് ആനയിച്ച് ഐശ്വര്യവും സമ്പൽസമൃദ്ധിയും കൊണ്ടു വരാൻ തീർച്ചയായും നിലവിളക്ക് സ്ഥിരമായി കത്തിക്കുന്നത് വഴി സാധിക്കുന്നതാണ്. credit : Infinite Stories