ഞാവൽ പഴം ഇനി കയ്യെത്തും ദൂരത്ത്.!! ഇങ്ങനെ ചെയ്‌താൽ വെറും രണ്ട് വർഷം കൊണ്ട് ഞാവൽ കായ്ക്കും.. | Njaval Pazham Krishi Tips Malayalam
Njaval Pazham Krishi Tips Malayalam : നമ്മുടെ നാട്ടിൽ സുലഭമായി കണ്ടിരുന്ന ഒരു വൃക്ഷമാണ് ഞാവൽ. റോഡ് സൈഡുകളിലും വീട്ടിലെ പറമ്പുകളിലും തുടങ്ങി വെള്ളം ലഭിക്കുന്ന സ്ഥലങ്ങളിലെല്ലാം കാണപ്പെടാറുണ്ട്. തണൽ മരമായി വളര്‍ന്നു വരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഞാവല്‍. ധാരാളമായി കണ്ടുവരുമെങ്കിലും മാർകെറ്റിൽ ഇതിനു നല്ല വിലയാണ്. ഈ ചെറുപഴം നൽകുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്.
ചെറിയ ചവര്‍പ്പു കലര്‍ന്ന മധുരം നിറഞ്ഞ പഴങ്ങള്‍ക്ക് ഔഷധഗുണം വേണ്ടുവോളം ഉണ്ട്. ഡയബറ്റിസിനെ ചെറുക്കാൻ ഞാവലിന്റെയത്ര ഔഷധഗുണമുള്ള മറ്റൊരു പഴമില്ല. ഞാവലിനെ ഇലകൾക്ക് ബാക്ടീരിയൽ പ്രതിരോധശേഷി, പഴങ്ങള്‍ പല്ലുകളുടെയും മോണയുടെയും ബലത്തിനും ഉദരസംബന്ധമായ അസുഖങ്ങൾക്കും ഉപയോഗിക്കാറുണ്ട്. ഹൃദ്രോഗത്തിനെ പോലും ചെറുക്കുന്ന ആന്റിഓക്സിഡന്റ്സ് കൊണ്ട് സമ്പന്നമാണ് ഓരോ ഞാവൽക്കായും.
വലിയ മരമായും ചട്ടിയിലെ ഒതുങ്ങിയ ചെടിയായും ആവശ്യാനുസരണം വേണമെങ്കിൽ വളർത്താം. കായ്ക്കുന്നത് മഴക്കാലത്തായതിനാൽ കായകൾ മിക്കതും കൊഴിഞ്ഞു പോകുമെന്നതാണ് പ്രധാന പ്രശ്‌നം. ചട്ടിയിൽ വളർത്തിയാൽ ഇങ്ങനൊരു പ്രശനമില്ലലോ. വേഗത്തിൽ കായ്ക്കുന്ന തരത്തിൽ ഇതുപോലെ ചെയ്യാം. രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന ഞാവലിനെ കുറിച്ചാണ് ഈ വിഡിയോയിൽ പരിചയപ്പെടുത്തുന്നത്. കണ്ടു നോക്കൂ..
നടീൽ രീതിയും പരിചരണവും വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fayhas Kitchen and Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.