ബൾബുകൾ ഒന്നും കളയല്ലേ.. ഫ്യൂസായ ബൾബ് കൊണ്ട് മൂന്ന് ഞെട്ടിക്കുന്ന ഐഡിയകൾ.. | Old Bulb Reuse Idea

Old Bulb Reuse Idea : നമ്മുടെയെല്ലാം വീടുകളിൽ ബൾബുകൾ ഫ്യൂസായി കളഞ്ഞാൽ കളയുന്ന പതിവായിരിക്കും ഉള്ളത്. വെറുതെ അവ എടുത്തുവച്ച് യാതൊരു ഉപകാരവും ഇല്ലാത്തതു കൊണ്ട് തന്നെ ഫ്യൂസായി എന്ന് തോന്നുമ്പോൾ തന്നെ അതെടുത്ത് തൊടിയിലേക്കോ മറ്റോ വലിച്ചെറിയുന്നത് ആയിരിക്കും പലരും ചെയ്യാറുള്ളത്. എന്നാൽ ഇത്തരത്തിലുള്ള ഫ്യൂസായ ബൾബുകൾ ഉപയോഗിച്ച് വീട് അലങ്കരിക്കാനുള്ള ക്രാഫ്റ്റ് തയ്യാറാക്കി

എടുക്കാം. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യമായി ഫ്യൂസായ ബൾബ് ഉപയോഗിച്ച് ഒരു ഡെക്കറേറ്റീവ് ഫ്ലവർ തയ്യാറാക്കി എടുക്കാം. അതിനായി ബൾബിന്റെ മുകൾഭാഗത്ത് കുറച്ച് ഫെവിക്കോൾ അപ്ലൈ ചെയ്തു കൊടുക്കുക. ശേഷം ഒരു പിടി അളവിൽ തെർമോകോൾ ബോൾ എടുത്ത് അത് ഒരു പാത്രത്തിലേക്ക് ഇട്ട് ഫെവികോളുള്ള ബൾബിന്റെ ഭാഗം അതിൽ മുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ

ഫെവികോൾ ഉള്ള ഭാഗങ്ങളിൽ എല്ലാം തെർമോക്കോൾ ബോൾസ് ഓട്ടോമാറ്റിക് ആയി തന്നെ ഒട്ടുന്നതാണ്. ശേഷം ഒരു കളർ പേപ്പർ എടുത്ത് അത് പൂവിന്റെ ഇതളിന്റെ ആകൃതിയിൽ കട്ട് ചെയ്ത് എടുക്കുക. ഏകദേശം രണ്ട് ലയർ ഒട്ടിക്കാൻ ആവശ്യമായ രീതിയിൽ ഇത്തരത്തിൽ ഇതളുകൾ ഉണ്ടാക്കിയെടുക്കണം. വീണ്ടും ബൾബിന്റെ താഴെ ഭാഗത്ത് ഫെവിക്കോൾ അപ്ലൈ ചെയ്ത് തയ്യാറാക്കി വെച്ച പൂവിന്റെ ലെയർ ഒട്ടിച്ചു

കൊടുക്കുക. രണ്ട് ലയർ വയ്ക്കുമ്പോൾ തന്നെ നല്ല ഭംഗി കിട്ടുന്നതാണ്. അടിഭാഗത്തായി കുറച്ച് ഗ്രീൻ കളർ പേപ്പർ ഉപയോഗിച്ച് ലീഫ് പോലെ സെറ്റ് ചെയ്തു കൊടുക്കാം. ഇതളുകൾ ശരിയായ രീതിയിൽ നിൽക്കാനായി ഒരു കോലോ മറ്റോ ഉപയോഗിച്ച് ഒന്ന് ചുരുട്ടി വിടാവുന്നതാണ്. ബൾബ് ഉപയോഗിച്ച് ചെയ്യാവുന്ന മറ്റൊരു ക്രാഫ്റ്റ് ഫ്ലവർ വെയ്സ് ഉണ്ടാക്കിയെടുക്കലാണ്. ശേഷം എങ്ങനെയാണെന്ന് വിശദമായി വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്.. കണ്ടു നോക്കൂ.. Old Bulb Reuse Idea credit : THASLIS DESIGNING