ഒലിവ് ഓയിലും നാരങ്ങയും ചേരുന്ന മഹാ ഔഷധം 😀👌

ഇന്ന് നമുക്ക് ദിനംപ്രതി രോഗങ്ങൾ ഓരോ ദിവസവും വന്നു പെടാറുണ്ട്. ദിനചര്യയിൽ ഉള്ള മാറ്റങ്ങൾ തന്നെയാണ് ഒരു പരിധിയിലധികം ഇത്തരം രോഗങ്ങൾക്ക് കാരണമായിതീരുന്നത്. ഈ സാഹചര്യത്തിൽ മരുന്നുകളെ ആശ്രയിക്കുന്നതിനു പകരം എന്തുകൊണ്ടും ഉത്തമമായത് നാട്ടുവൈദ്യവും വീടുകളിൽ മുതിർന്നവർ പിന്തുടർന്ന് വരുന്ന പ്രാചീന ഔഷധഗുണങ്ങളുള്ളവയും തന്നെയാണ്.

ഇത്തരം ഔഷധ മൂല്യമുള്ള മരുന്നുകൾക്ക് സാധാരണഗതിയിൽ മെഡിക്കൽ സ്റ്റോറിൽ നിന്നും ആശുപത്രിയിൽ നിന്നും വാങ്ങുന്നവയെക്കാൾ ഏറെ ശരീരത്തിന് ഗുണം ചെയ്യുകയും നമ്മുടെ ശരീരത്തിന് ആരോഗ്യവും ഊർജ്ജസ്വലതയും വീണ്ടെടുക്കുവാൻ സഹായിക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് ദിനചര്യയിൽ ഉണ്ടാകുന്ന പല രോഗങ്ങളെയും തടയുന്ന ഒരു മിശ്രിതത്തെ പറ്റിയാണ് ഇന്ന് പറയുന്നത്.

നാരങ്ങാനീരും ഒലിവ് ഓയിലും ഒരുപോലെ ശരീരത്തിന് ഗുണം ചെയ്യാറുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സാധാരണഗതിയിൽ നാരങ്ങാനീര് അധികം ശരീരത്തിൽ ചെല്ലുന്നത് അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും എന്ന് പറയാറുണ്ടെങ്കിലും ഈ ഒരു മിശ്രിതം വളരെയധികം ശരീരത്തിന് ഗുണപ്രദമാണ്. രാവിലെ ഈ മിശ്രിതം കുടിക്കുന്നത് മലബന്ധം തടയുന്നതിനും വേദനസംഹാരിയായി

പ്രവർത്തിക്കുന്നതിന് ഉപകാരപ്പെടുന്നു. മാത്രമല്ല നിരവധി പോഷക ഔഷധഗുണങ്ങൾ ഒരുപോലെ അടങ്ങിയിരിക്കുന്നവയാണ് നാരങ്ങയും ഒലിവും. അതുകൊണ്ടുതന്നെ ഇത് ശരീരത്തിൽ ചെല്ലുന്നത് ശരീരത്തിൻറെ ഘടന നിലനിർത്തുന്നതിനും സഹായകമാണ്. ഇത് ശരീരത്തിനുള്ളിൽ കടന്നിരിക്കുന്ന വിഷാംശങ്ങളെ നീക്കുന്നതിനും സഹായകമാണ്. കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നു. കണ്ടു നോക്കൂ. credit : Inside Malayalam