“ഓം നമഃ ശിവായ” ദിവസവും ഈ സമയത്ത് ജപിക്കുക.!! നിങ്ങളുടെ ആഗ്രഹം അത് എത്ര വലുതായാലും നടന്നിരിക്കും.. ഫലം ഉറപ്പ്.!! | Om Namah Shivaya Mantra Wish Will Come True Astrology

Om Namah Shivaya Mantra Wish Will Come True Astrology : കഷ്ടകാല സമയത്ത് ദൈവത്തെ വിളിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല. എന്നാൽ ഒരുപാട് പരീക്ഷണങ്ങൾക്ക് ശേഷമായിരിക്കും നമ്മൾ ആഗ്രഹിക്കുന്ന കാര്യം ചിലപ്പോൾ നമ്മളിലേക്ക് എത്തിച്ചേരുന്നത്. ശിവ ഭക്തരായ ആളുകൾക്ക് ആഗ്രഹ സിദ്ധിക്കായി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്. ശിവ ഭഗവാനെ സ്തുതിക്കുന്ന മിക്ക ആളുകളും എല്ലാ ദിവസവും

ഓം നമശിവായ ഉരു വിടുന്ന പതിവ് ഉണ്ടായിരിക്കും. എന്നാൽ അതിന് യഥാർത്ഥ ഫലം ലഭിക്കാനായി അതോടൊപ്പം തന്നെ ചില കാര്യങ്ങൾ കൂടി ചെയ്യേണ്ടതുണ്ട്. ഓം നമശിവായ എന്ന വാക്കിൽ ഓം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് നശിക്കാത്തത് എന്നതാണ്. അതുപോലെ നമശിവായ പഞ്ചഭൂതങ്ങളെയാണ് വ്യാഖ്യാനം ചെയ്യുന്നത്. വായു, ജലം, അഗ്നി, ആകാശം, ഭൂമി എന്നിങ്ങനെ അറിയപ്പെടുന്ന പഞ്ചഭൂതങ്ങൾ ശിവനെ

സ്തുതിക്കുന്ന കാര്യത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നുണ്ട്. ഓം നമശിവായ ചൊല്ലുമ്പോൾ അതിന്റെ പൂർണ്ണ ഫലം ലഭിക്കാനായി എല്ലാദിവസവും സന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്തിയ ശേഷം പ്രാർത്ഥിക്കാനായി ശ്രദ്ധിക്കുക. അതുപോലെ 108 പ്രാവശ്യം ഈയൊരു നാമം ഉരുവിടണം. നാമം ചൊല്ലുന്നതിനോട് ഒപ്പം തന്നെ തുടർച്ചയായി 4 തിങ്കളാഴ്ചകളിൽ ശിവക്ഷേത്രത്തിൽ പോയി ചില വഴിപാടുകൾ കൂടി നടത്തേണ്ടതുണ്ട്. ആഗ്രഹ ഫലസിദ്ധിക്കായി നാല് തിങ്കളാഴ്ചകളിൽ ആയി ശിവക്ഷേത്ര സന്ദർശനം നടത്തി അവിടെ കൂവള മാലയും ജലധാരയുമാണ് ചെയ്യേണ്ടത്. പൂർണ്ണ വിശ്വാസത്തോടു കൂടി ഇങ്ങനെ

ചെയ്യുകയാണെങ്കിൽ നാലാമത്തെ ആഴ്ചയിൽ തന്നെ ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. മാത്രമല്ല കാലങ്ങളായി മനസ്സിൽ കൊണ്ടു നടക്കുന്ന പല ആഗ്രഹങ്ങളും സാക്ഷാത്കരിക്കപ്പെടാനായി ഈയൊരു രീതി ചെയ്തു നോക്കാവുന്നതാണ്. ഈയൊരു അർച്ചനയ്ക്ക് കൂടുതൽ ഫലം ലഭിക്കണമെങ്കിൽ തുടർച്ചയായ നാല് തിങ്കളാഴ്ചകളിൽ തന്നെ ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കുക. എന്നാൽ ഇടയ്ക്ക് ഏതെങ്കിലും ഒരു തിങ്കളാഴ്ച നഷ്ടപ്പെട്ടാലും അത് അടുത്തു വരുന്ന മറ്റൊരു തിങ്കളാഴ്ചയിലൂടെ പൂർത്തീകരിക്കപ്പെടാനായി പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Infinite Stories