രാത്രി കിടക്കും മുൻപ് ഈ വെള്ളം തലയിൽ തേച്ചാൽ.. മുടിക്ക് നല്ല ഉള്ള് ഉണ്ടാവും.!! മുടി ഒട്ടും കൊഴിയില്ല.. | Onion Hair Care Tips At Night

Onion Hair Care Tips At Night : മുടികൊഴിച്ചിൽ കാരണം പല രീതിയിലുള്ള പ്രശ്നങ്ങളും അഭിമുഖീകരിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അതിനായി കടകളിൽ നിന്നും വില കൂടിയ എണ്ണകൾ വാങ്ങി തേച്ചാലും പലപ്പോഴും ഫലം കാണാറില്ല. പ്രത്യേകിച്ച് മുടി വട്ടത്തിൽ കൊഴിഞ്ഞു പോകുന്ന അവസ്ഥയെല്ലാം പ്രായഭേദമന്യേ ഇന്ന് കൂടുതലായി കണ്ടു വരുന്നുണ്ട്.

അത്തരം പ്രശ്നങ്ങൾക്കെല്ലാം ഉള്ള ഒരു ഒറ്റമൂലി എന്ന രീതിയിൽ വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു പ്രത്യേക ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു കൂട്ട് തയ്യാറാക്കി എടുക്കാൻ ആവശ്യമായിട്ടുള്ള സാധനം സവാള മാത്രമാണ്. ഒരു സവാളയുടെ പകുതിയെടുത്ത് തൊലി കളഞ്ഞ് വൃത്തിയാക്കുക. ശേഷം അത് ചെറിയ കഷണങ്ങളായി മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കണം.

ഒരു തവണ കറക്കി എടുത്തു കഴിഞ്ഞാൽ കുറച്ചു വെള്ളം കൂടി ചേർത്ത് നല്ലതുപോലെ പേസ്റ്റ് രൂപത്തിലേക്ക് ആക്കി എടുക്കാം. ശേഷം അരച്ചെടുത്ത പേസ്റ്റ് ഒരു അരിപ്പയിലേക്ക് ഇട്ട് നല്ലതുപോലെ പിഴിഞ്ഞ് സത്തെല്ലാം മറ്റൊരു പാത്രത്തിലേക്ക് മാറ്റിയെടുക്കുക. ശേഷം ഇത് മുടിയുടെ സ്കാൽപ്പിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കണം. ആവശ്യമെങ്കിൽ ഈയൊരു കൂട്ടിലേക്ക് അല്പം എണ്ണ കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

കുറഞ്ഞത് അരമണിക്കൂറെങ്കിലും ഈയൊരു പാക്ക് തലയിൽ അപ്ലൈ ചെയ്തു വെക്കണം. ഉള്ളിയുടെ മണം തലയിൽ നിന്നും പോകാനായി ഏതെങ്കിലും കെമിക്കൽ ഇല്ലാത്ത ഷാമ്പു ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ഈയൊരു രീതിയിൽ എല്ലാ ദിവസവും ഹെയർ പാക്ക് അപ്ലൈ ചെയ്യുകയാണെങ്കിൽ മുടി നല്ല രീതിയിൽ വളർന്നു കിട്ടുന്നതാണ്. ഓരോ ദിവസത്തേക്കും ആവശ്യമായ കൂട്ട് അതേദിവസം തയ്യാറാക്കി ഉപയോഗിക്കുന്നതാണ് നല്ലത്. എല്ലാവിധ പ്രശ്നങ്ങൾക്കൊണ്ടും ഉണ്ടാകുന്ന മുടികൊഴിച്ചിൽ ഒഴിവാക്കാനായി ഈ ഒരു കൂട്ട് വളരെയധികം ഉപകാരപ്പെടും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Grandmother Tips