ഒരു സവാള കൊണ്ട് ഒന്നിലേറെ പരിഹാരങ്ങൾ.. നാച്ചുറലായി മുടി കറുപ്പിക്കാൻ ഒരു സവാള മാത്രം മതി.. | Onion Hair Dye Making Tip
Onion Hair Dye Making Tip : മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും അതുപോലെ തലയിൽ ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങൾക്കും വലിയ ഒരു പരിഹാരമാണ് സവാള കൊണ്ടുള്ളത്. താരൻ, മുടി പിളർക്കൽ, മുടികൊഴിച്ചിൽ, അകാലനര എന്നിവയ്ക്ക് പരിഹാരം നൽകുവാൻ സവാളയ്ക്ക് കഴിയുമെന്ന് തെളിയിച്ച കാര്യമാണ്. അതുകൊണ്ടുതന്നെ എല്ലാവരും മുടിയുടെ സംരക്ഷണത്തിന് സവാള അല്ലെങ്കിൽ കൊച്ചുള്ളി ഉപയോഗിക്കാറുമുണ്ട്.
ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് യാതൊരു അസംസ്കൃതവസ്തുവുമില്ലാതെ വളരെ എളുപ്പത്തിൽ എങ്ങനെ മുടി കറുപ്പിക്കാം എന്നാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഈ ഒരു ഹെയർ പാക്ക് ഉപയോഗിച്ച് തന്നെ നമുക്ക് തലയിൽ ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങൾക്കും പ്രതിവിധി കാണാവുന്നതാണ് സാധാരണ നമ്മൾ ഉപയോഗശേഷം കളയുന്ന സവാളയുടെയും വെളുത്തുള്ളിയുടെയും മറ്റും തൊലിയാണ് ഇതിന് ആദ്യം തന്നെ വേണ്ടത്.
തൊലി ഇങ്ങനെ ശേഖരിച്ചുവച്ച ശേഷം അത് നമുക്ക് നന്നായി ഒന്ന് കഴുകി എടുക്കാവുന്നതാണ്. കാരണം തൊലിയിലുള്ള കറുപ്പ് നിറത്തിലുള്ള അഴുക്കും മറ്റും പോകുന്നതിനു വേണ്ടിയാണ് ഇത് കഴുകിയെടുക്കുന്നത്. ഉള്ളിത്തൊലി നന്നായി കഴുകിയശേഷം കൈ ഉപയോഗിച്ച് ഇത് നമുക്കൊന്ന് പൊടിച്ചെടുക്കാവുന്നതാണ്. ഉണങ്ങിയ ശേഷം പൊടിക്കുന്നതായിരിക്കും കുറച്ചുകൂടി ഉചിതം.
ഇത് നന്നായി ഒന്ന് പൊടിച്ച ശേഷം നല്ല കട്ടിയുള്ള ഒരു ചീനച്ചട്ടി എടുക്കാം. സ്റ്റീലിന്റെ ചീനച്ചട്ടിയും മറ്റും എടുക്കാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കട്ടിയുള്ള ചീനച്ചട്ടിയെടുത്ത് അതിലേക്ക് നമുക്ക് പൊടിച്ചു വച്ചിരിക്കുന്ന ഉള്ളിത്തൊലി ഇട്ടു കൊടുക്കാം. ശേഷം തീ കുറച്ചിട്ട് ഇതൊന്നു നന്നായി ചൂടാക്കി എടുക്കാം.. തീ കൂട്ടിയിട്ട് ഉള്ളി തൊലി കരിഞ്ഞു പോകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരു കറുത്ത നിറം എത്തുന്നത് വരെ ഇളക്കി കൊടുക്കാം. ബാക്കി അറിയാൻ വീഡിയോ കണ്ടു നോക്കൂ.video credit : Devus Creations