
പച്ചമാങ്ങ വെച്ചൊരു വ്യത്യസ്തമായ രുചിക്കൂട്ട് തയ്യാറാക്കി എടുക്കാം; ഇതാണെങ്കിൽ ചോറിന് വേറെ കറികളൊന്നും വേണ്ട..! | Pacha Manga Chammanthi
Pacha Manga Chammanthi: പച്ചമാങ്ങയുടെ സീസൺ ആയി കഴിയുമ്പോൾ അത് ഉപയോഗിച്ച് കറിയും, അച്ചാറും, ചമ്മന്തിയുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ പച്ചമാങ്ങ ഉപയോഗപ്പെടുത്തി കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാവുന്ന ഒരു പ്രത്യേക രുചിക്കൂട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingrediants
- Raw Mango
- Coconut
- Mustard Seed
- Ginger And Garlic
- Chilly Powder
- Fenugreek Powder
- Turmeric Powder
- Salt
- Asafoetida Powder
- Jaggery Powder

How To Make Pacha Manga Chammanthi
ആദ്യം തന്നെ തോലെല്ലാം കളഞ്ഞു വൃത്തിയാക്കി മുറിച്ചെടുത്ത പച്ചമാങ്ങയുടെ കഷണവും തേങ്ങയും മിക്സിയുടെ ജാറിലേക്ക് ഇട്ട് പൾസ് മോഡിൽ ഒന്ന് കറക്കി എടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകും കറിവേപ്പിലയും ഇട്ട് ഒന്ന് പൊട്ടിച്ചശേഷം ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. അതിലേക്ക് ക്രഷ് ചെയ്തു വച്ച മാങ്ങയുടെ കൂട്ട് ചേർത്ത് പൂർണമായും വെള്ളം വലിയിപ്പിച്ചെടുക്കുക. ശേഷം മുളകുപൊടി, കായപ്പൊടി,ഉലുവപ്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച ശേഷം കുറച്ച് ഉപ്പു കൂടി ചേർത്തു കൊടുക്കുക.
അവസാനമായി എടുത്തുവച്ച ശർക്കര പൊടി കൂടി ചേർത്താൽ രുചികരമായ മാങ്ങ കൊണ്ടുള്ള പ്രത്യേക വിഭവം റെഡിയായി കഴിഞ്ഞു. സ്ഥിരമായി പച്ചമാങ്ങ ഉപയോഗിച്ച് കറികളും അച്ചാറുമെല്ലാം തയ്യാറാക്കി നോക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഈ ഒരു റെസിപ്പി കൂടി തീർച്ചയായും പരീക്ഷിച്ചു നോക്കുക. വളരെയധികം രുചികരവും എന്നാൽ കഴിക്കാൻ ടേസ്റ്റ് ഉള്ളതുമായ ഒരു വിഭവം തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : Annayude Adukala