പയർ ഇനി ഭ്രാന്തെടുത്ത് കായ്ക്കണോ.? എങ്കിൽ ഇത് ഇട്ടു കൊടുക്കൂ.. പയർ കുലകുത്തി കായ്ക്കാൻ.!! | Payar Krishi Tips
Payar krishi Tips : പയർ നന്നായി ഉണ്ടാക്കി എടുക്കാൻ പറ്റുന്ന കുറച്ചു കിടിലൻ ടിപ്സുകൾ നോക്കാം. പയർകൃഷി എപ്പോ വേണമെങ്കിലും ചെയ്യാവുന്ന ഒന്നാണെങ്കിലും മഴക്കാലത്താണ് നമ്മൾ പയർ കൃഷി കൂടുതലായും ചെയ്യുന്നത്. ആദ്യമായിട്ട് പയർ നടുമ്പോൾ കുറച്ച് കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ടതുണ്ട്. പയറു വിത്ത് നടുന്നതിനു മുമ്പേതന്നെ
10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അതിനുശേഷം പയർ വിത്തുകൾ ഒരു നാലു മണിക്കൂറെങ്കിലും അതിൽ ഇട്ടുവയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് നല്ല ആരോഗ്യമുള്ള പയർ തൈകൾ മുളച്ചു വരുവാൻ ആയിട്ടാണ്. ഇവ മാത്രമല്ല വേറെ രോഗങ്ങളൊന്നും ബാധിക്കാതിരിക്കാൻ ഉം ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്. സാധാരണ പച്ചവെള്ളത്തിൽ ആണെങ്കിലും
ഒരു നാലഞ്ചു മണിക്കൂർ ഇട്ടു വയ്ക്കുന്നത് വളരെ നല്ലതാണ്. മുളച്ചുവന്ന തൈകൾ പറിച്ചു നടുന്നതിന് ഒരാഴ്ച മുമ്പ് എങ്കിലും നടനായി ഉദ്ദേശിക്കുന്ന സ്ഥലത്ത് തടം എടുത്തിട്ട് കുറച്ചു കുമ്മായം ഇട്ടു മണ്ണിന്റെ പുളിരസം ഒക്കെ മാറ്റിയെടുക്കണം. പയർ കൃഷി കൂടുതൽ അളവിൽ വിള തരാനായി ഇത് സഹായിക്കും. അതുപോലെ തന്നെ പയർ തൈകൾ നടുന്നതിന് മൂന്ന് ദിവസം
മുമ്പ് തന്നെ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ തുല്യ അളവിൽ മണ്ണിൽ മിക്സ് ചെയ്തിട്ട് ചെടി നട്ടു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണം എന്തെന്നാൽ ഇവയ്ക്ക് അടിവളം ചേർത്തു കൊടുക്കുന്നത് വഴി കൂടുതൽ അളവിൽ പയറു കായ്ക്കാൻ ഒക്കെ നല്ലതാണ്. Long beans cultivation. Video credit : Crazy Crafts