പേര നിറച്ച് കായ്ക്കാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ.!! ഈ ഒരു കാര്യം മാത്രം മതി പേര രണ്ടു മാസം കൊണ്ട് കായ്ക്കാൻ.. | Pera Krishi Tips
Pera Krishi Tips : ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള ഒരു പഴമാണ് പേരയ്ക്ക. പേരയുടെ പഴം മാത്രമല്ല ഇലക്കുമുണ്ട് നിരവധി ഔഷധഗുണങ്ങൾ. വ്യത്യസ്ത രീതികളിലുള്ള പേരക്ക തൈകൾ ഇപ്പോൾ നഴ്സറികളിൽ ലഭ്യമാണ്. എന്നാൽ ഇത്തരം തൈകൾ വീട്ടിൽ കൊണ്ട് വന്ന് നട്ടു കഴിഞ്ഞാൽ കായ്കൾ ഉണ്ടാകുന്നില്ല എന്നതായിരിക്കും പലരുടെയും പരാതി. അതിനുള്ള പരിഹാരമായി പേര നിറച്ച് കായ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. പേരയ്ക്ക നടുന്നത് ഗ്രോ ബാഗിൽ ആണെങ്കിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ചെടി നടുന്ന മണ്ണിനോടൊപ്പം വേപ്പില പിണ്ണാക്ക്, ചാണകപ്പൊടി, ഡോളോ മൈറ്റ് അല്ലെങ്കിൽ കുമ്മായം, ചകിരി ചോറ് എന്നിവയെല്ലാം മിക്സ് ചെയ്ത് നൽകേണ്ടതുണ്ട്. ചെടി നടാനായി മണ്ണെടുക്കുന്നതിന് മുൻപ് ചകിരിച്ചോറും മണ്ണും കൂടി പുറത്തുവച്ച് നല്ലതുപോലെ മിക്സ് ചെയ്യുക.അതിന് ശേഷമാണ് എടുത്തു വെച്ച വളങ്ങളെല്ലാം മണ്ണിലേക്ക് മിക്സ് ചെയ്ത് കൊടുക്കേണ്ടത്.
ആദ്യം ഡോളോമേറ്റ് അല്ലെങ്കിൽ പിഎച്ച് ബൂസ്റ്റർ വിഭാഗത്തിൽപ്പെട്ട ഏതാണോ ഉപയോഗിക്കുന്നത് അത് മണ്ണിനോടൊപ്പം മിക്സ് ചെയ്തു നൽകാം. അതിനുശേഷം ചകിരി കമ്പോസ്റ്റ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അതാണ് ചേർത്ത് കൊടുക്കേണ്ടത്.കൂടാതെ എല്ലുപൊടി അതല്ലെങ്കിൽ അടുക്കള വേസ്റ്റിൽ നിന്നും ഉണ്ടാക്കിയ കമ്പോസ്റ്റ് ഉണ്ടെങ്കിൽ അത് എന്നിവയെല്ലാം മണ്ണിൽ ചേർത്ത് കൊടുക്കാവുന്നതാണ്. ചെടി മണ്ണിലാണ് നടുന്നത് എങ്കിൽ അത്യാവശ്യം ആഴത്തിൽ ഒരു കുഴിയെടുത്ത ശേഷം ചെടി അതിലേക്ക് ഇറക്കി വയ്ക്കാവുന്നതാണ്.
നഴ്സറിയിൽ നിന്നും വാങ്ങുന്ന ചെടിയാണ് എങ്കിൽ പുറത്തെ പ്ലാസ്റ്റിക് കവർ കളയാനായി പ്രത്യേകം ശ്രദ്ധിക്കുക.അതിന് ശേഷം ചെടിക്ക് ഒരു വളപ്രയോഗം കൂടി നടത്തണം. അതായത് ഒരു ലിറ്റർ വെള്ളത്തിലേക്ക് അഞ്ച് എം എൽ എന്ന കണക്കിൽ ഹ്യുമിക് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് ചെടിക്ക് ചുറ്റും ഒഴിക്കുകയാണ് വേണ്ടത്.ഇതേ രീതിയിൽ തന്നെയാണ് ഗ്രോബാഗിലും മണ്ണ് നിറച്ച് ചെടി നട്ട ശേഷം വളപ്രയോഗം നടത്തേണ്ടത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : PRS Kitchen