ഡാഡിയുടെ ഷർട്ടും, മമ്മിയുടെ ജീൻസും.!! ഹമ്പോ.!! ഇതെന്തൊരു കോംബോ.!! അടിപൊളിയെന്ന് ആരാധകർ | poornima Indrajith latest photo
Poornima Indrajith latest photo: മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത് പുതിയ ലുക്കിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഡ്രെസ്സിങ്ലും ഹെയർ സ്റ്റെയലിലും ഒക്കെ തന്റെതായ ശൈലി കൊണ്ടുവരുന്ന പൂർണിമയുടേ ചിത്രങ്ങൾ എല്ലാം ഏറെ കൗതുകതുടെ കൂടിയാണ് ആരാധകർ നോക്കി കാണുന്നത്. പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള പലതരത്തിലുള്ള ഡ്രസിങ്
സ്റ്റെയിലും ഹെയർ സ്റ്റൈലുമെല്ലാം ആരാധകർ അനുകരിക്കാറുമുണ്ട്. തന്റെ കുടുംബ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി ഇടയ്ക്കിടെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. പൂർണിമ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്. കളർ ഫുൾ ഷർട്ടും ലൈറ്റ് ബ്ലൂ ജീൻസും ബ്ലാക്ക് കൂളിംഗ് ഗ്ലാസും അണിഞ്ഞുമുള്ള താരത്തിന്റെ ചിത്രം ഏറെ ശ്രദ്ധ നേടി കഴിഞ്ഞു.
ഒറ്റ നോട്ടത്തിൽ കണ്ടാൽ മകൾ പ്രാർത്ഥനയനെന്ന് തെറ്റിദ്ധരിച്ച് പോവുമെന്ന് മിക്ക കമ്മെന്റ്സ്‌കളിലും പറഞ്ഞിട്ടുള്ളത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് പൂര്ണിമയുടെ മറ്റു ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ക്യാപ്ഷൻ തന്നെയാണ്. ‘അമ്മയുടെ ജീൻസ് അച്ഛന്റെ ഷർട്ട്’ എന്ന ഇംഗ്ലീഷ് വാചക കുറിപ്പടിയോടു കൂടിയാണ് താരം ചിത്രം ആരാധകർക്കിടയിൽ പങ്കുവെച്ചിരിക്കുന്നത്. തന്റേതായ ഫാഷൻ സ്റ്റൈലിൽ ഡ്രസിങ് ചെയ്തുള്ള മിറർ ചിത്രമാണ് പൂർണിമ
സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ആരാധകർക്ക് പുറമെ താരങ്ങളും പൂർണിമയുടെ ചിത്രത്തിന് കമ്മെന്റ് ചെയ്തിട്ടുണ്ട്. അതിൽ തന്നെ മേക്കപ്പ് ആർട്ടിസ്റ്റും പൂർണിമയുടെ അടുത്ത സുഹൃത്തുമായ ഷാനു രസകരമായ ഒരു കമ്മെന്റ് ചെയ്തു. ‘നിങ്ങൾ എല്ലാവരും വീട്ടിൽ ഡ്രസ്സ് ഷെയർ ചെയ്യുന്നത് ഇഷ്ടപ്പെട്ടു’ എന്നതായിരുന്നു കമ്മന്റ്. ഇതിനു മറുപടിയായി ‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിന്റെ ഷർട്ട് ഷെയർ ചെയ്യാം എന്ന് വാക്കുതന്നിട്ട്, എവിടെ’ എന്നായിരുന്നു താരം കമ്മന്റ് ചെയ്തതത്.