ഇന്ന് പ്രദോഷം.!! ഒരു തവണയെങ്കിലും ജപിക്കേണ്ട രഹസ്യ ശിവമന്ത്രം.. ഒറ്റ രാത്രി കൊണ്ട് എത്ര വലിയ ആഗ്രഹവും നടന്നിരിക്കും.!! | Prathosha Vratham Wish Will Come True Astrology

Prathosha Vratham Wish Will Come True Astrology : പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത് ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാനായി സഹായിക്കും. അതോടൊപ്പം തന്നെ ശനിയാഴ്ച ദിവസം പ്രദോഷ വ്രതം എടുക്കുകയാണെങ്കിൽ അത് കൂടുതൽ ഗുണകരമായി അറിയപ്പെടുന്നു. പ്രദോഷവ്രതം അനുഷ്ഠിക്കേണ്ട രീതിയെ പറ്റും, അതുമൂലം ഉണ്ടാകുന്ന ഗുണങ്ങളെ പറ്റിയും വിശദമായി മനസ്സിലാക്കാം.

സന്ധ്യാ സമയത്ത് ത്രയോദശി വരുന്ന ദിനമാണ് പ്രദോഷ ദിനമായി ആചരിക്കപ്പെടുന്നത്. ഈയൊരു വ്രതം അനുഷ്ഠിക്കുന്നത് മൂലം ദാരിദ്ര്യത്തിൽ നിന്നുള്ള മുക്തി, കീർത്തി, പ്രശംസ, ജീവിതത്തിലുള്ള ഉയർച്ച, സന്താന ലബ്ധി, ശത്രു നാശം, ആയുസ്സ്, ക്ഷേമം, ഐശ്വര്യം, രോഗശാന്തി എന്നിങ്ങനെ പല ഗുണങ്ങളും വന്നു ചേരുന്നു. ഈയൊരു ദിനത്തിന് പുറകിലെ ഐതിഹ്യമായി പറയുന്നത് പരമശിവൻ നടരാജനായി നൃത്തം ചെയ്യുന്ന

സമയം എന്ന രീതിയിൽ കൂടിയാണ്. അതുകൊണ്ടു തന്നെ ഈ ഒരു സമയത്ത് എല്ലാ ദേവി ദേവന്മാരും അവിടെ സന്നിഹിതരാണ് എന്ന രീതിയിൽ പറയപ്പെടുന്നു. ശിവൻ വളരെയധികം സന്തോഷത്തോടെ ഇരിക്കുന്ന ഈ ഒരു സമയത്ത് കൂവള ഇല കൊണ്ട് അർച്ചന നടത്തുന്നതും,ശിവ നാമങ്ങൾ ഉരുവിടുന്നതും വഴി ആയുരാരോഗ്യം, സന്താന ലബ്‌ദി, ജീവിതത്തിലെ വളർച്ച എന്നിവക്കെല്ലാം വഴിയൊരുക്കുന്നു. ഈയൊരു സമയത്ത് ആഹാരം

ഉണ്ടാക്കുകയോ കഴിക്കുകയോ മറ്റ് വിനോദങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുത്. നാമജപം നടത്തുമ്പോൾ പഞ്ചാക്ഷരി മന്ത്രം ഉരുവിടുന്നത് വ്രതത്തിന് കൂടുതൽ കൂടുതൽ ഫലം ചെയ്യുന്ന കാര്യമാണ്. ജീവിതത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഈ ഒരു വ്രതം എടുക്കുന്നത് വഴി അത്തരം ദുരിതങ്ങളിൽ നിന്നും മുക്തി നേടാനായി സാധിക്കുന്നു. പ്രദോഷവുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന മറ്റൊരു പ്രധാന കാര്യമാണ് എണ്ണ തേച്ച് കുളി പാടില്ല എന്നത്. ഈ ഒരു ദിവസം കൂടുതൽ ശുഭകരമാക്കുന്നതിന് വേണ്ടി സന്ധ്യയ്ക്ക് മുമ്പ് കുളിച്ച്

ശുദ്ധിയായി ശിവക്ഷേത്രദർശനം നടത്തുകയും ദീപാരാധന മറ്റ് അർച്ചനകൾ എന്നിവ നടത്തുകയും ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കുക. ഭഗവാന് കരിക്ക് പ്രസാദമായി നേദിച്ച് അതിന്റെ വെള്ളം കുടിക്കുന്നത് കൂടുതൽ ഫല ലഭ്ധിക്ക് സഹായിക്കുന്ന കാര്യമാണ്.പ്രദോഷം എടുക്കുന്നതിന് ഇരട്ടിഫലം ലഭിക്കണമെങ്കിൽ മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും കൃത്യമായി പാലിക്കപ്പെടേണ്ടതുണ്ട്. പ്രദോഷ ദിനത്തെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Prathosha Vratham Wish Will Come True Astrology credit : ക്ഷേത്ര പുരാണം 2.0