
പ്രഷർ കുക്കർ ഉപയോഗിച്ച് രുചികരമായ അവിയൽ ഞൊടിയിടയിൽ തയ്യാറാക്കാം.!! | Pressure Cooker Aviyal Recipe
Pressure Cooker Aviyal Recipe : ഓണം, വിഷു പോലുള്ള വിശേഷാവസരങ്ങളിൽ സദ്യ തയ്യാറാക്കുമ്പോൾ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണല്ലോ അവിയൽ. എല്ലാവിധ പച്ചക്കറികളും ഒരേ രീതിയിൽ ഉപയോഗപ്പെടുത്തുന്നത് കൊണ്ട് തന്നെ അവിയൽ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഗുണങ്ങൾ പലതാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് എല്ലാ നിറത്തിലും രുചിയിലുമുള്ള പച്ചക്കറികളാണ് അവിയൽ തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. എന്നാൽ കേരളത്തിന്റെ പല ഇടങ്ങളിലും പല രീതികളിലാണ് അവിയൽ തയ്യാറാക്കുന്നത്. ഓരോരുത്തർക്കും ഇഷ്ടാനുസരണം പച്ചക്കറികൾ തിരഞ്ഞെടുത്തു ഉപയോഗിക്കാവുന്ന ഒരു വിഭവം കൂടിയാണ് അവിയൽ. ചില സ്ഥലങ്ങളിൽ തൈര് ചേർത്തും മറ്റ് ചിലയിടങ്ങളിൽ പുളിക്കായി വാളൻപുളി പിഴിഞ്ഞൊഴിച്ചും, ഇനി മറ്റു ചില ഇടങ്ങളിൽ ഇതൊന്നും ചേർക്കാതെയുമൊക്കെ അവിയൽ തയ്യാറാക്കാറുണ്ട്. എന്നാൽ പ്രഷർ കുക്കർ ഉപയോഗപ്പെടുത്തി അവിയൽ തയ്യാറാക്കാൻ അധികമാർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
Ingrediants
- Carrot
- Raw Banana
- Drumstick
- Yam
- Beans
- Legumes
- Brinjal
- Ash Gourd
- Ivy Gourd
- Green Chilly
- Curry Leaves
- Turmeric
- Coconut
- Curd
- Cumin

How To Make Pressure Cooker Aviyal
ആദ്യം തന്നെ പ്രഷർകുക്കർ എടുത്ത് അതിലേക്ക് കഴുകി വൃത്തിയാക്കി നീളത്തിൽ അരിഞ്ഞു വെച്ച കഷണങ്ങളെല്ലാം ചേർത്തു കൊടുക്കുക. ശേഷം ആവശ്യത്തിന് ഉള്ള ഉപ്പും മഞ്ഞൾ പൊടിയും അല്പം എണ്ണയും ചേർത്ത് കഷ്ണങ്ങൾ കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. കുക്കർ അടച്ച ശേഷം ഒരു വിസിൽ വരുന്നതു വരെ തീയിൽ വെച്ച് കഷണങ്ങൾ വേവിച്ചെടുക്കുക. ഒരു വിസിലിനു ശേഷം കുക്കർ ഓഫ് ചെയ്ത് 5 മിനിറ്റ് നേരം അതേ രീതിയിൽ അടച്ച് വയ്ക്കാവുന്നതാണ്. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കുക്കറിലിട്ട് വേവിച്ചു വെച്ച പച്ചക്കറി കഷണങ്ങളെല്ലാം ചേർത്ത് കൊടുക്കാവുന്നതാണ്. എല്ലാ പച്ചക്കറികളും നല്ല രീതിയിൽ വെന്ത് സെറ്റായതു കൊണ്ട് തന്നെ അരപ്പ് നേരിട്ട് ചേർത്തു കൊടുക്കാവുന്നതാണ്. അതിനായി മിക്സിയുടെ ജാറിലേക്ക് എടുത്തുവച്ച തേങ്ങയും, പച്ചമുളകും, അല്പം ജീരകവും, ആവശ്യമെങ്കിൽ ഒരു ചെറിയ ഉള്ളിയും, തൈരും ചേർത്ത് ഒന്ന് കൃഷ് ചെയ്ത് എടുക്കുക. ഈയൊരു അരപ്പു കൂടി വേവിച്ചു വെച്ച കഷണത്തോടൊപ്പം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അരപ്പിൽ നിന്നും വെള്ളമെല്ലാം കഷ്ണങ്ങളിലേക്ക് നല്ലതുപോലെ ഇറങ്ങി സെറ്റായി തുടങ്ങുമ്പോൾ
കറിവേപ്പിലയും അല്പം വെളിച്ചെണ്ണയും അവിയലിന്റെ മുകളിലായി തൂവി കൊടുക്കാവുന്നതാണ്. സാധാരണ രീതിയിൽ അവിയൽ ഉണ്ടാക്കുമ്പോൾ എല്ലാ കഷ്ണങ്ങളും ഒരേ രീതിയിൽ വെന്തു കിട്ടാറില്ല എന്ന പരാതിയാണ് മിക്ക ആളുകൾക്കും ഉള്ളത്. അതിനാൽ തന്നെ ഈയൊരു രീതിയിലാണ് കഷ്ണങ്ങൾ വേവിച്ചെടുക്കുന്നത് എങ്കിൽ വളരെ പെട്ടെന്ന് തന്നെ എല്ലാ കഷ്ണങ്ങളും വെന്തു കിട്ടുന്നതാണ്. മാത്രമല്ല പാനിൽ വെച്ച് കഷണങ്ങൾ വേവിച്ചെടുക്കേണ്ട സമയം ലാഭിക്കുകയും ചെയ്യാം. തയ്യാറാക്കുന്ന വിഭവം അവിയൽ ആയതു കൊണ്ട് തന്നെ ഓരോരുത്തർക്കും സ്വന്തം താല്പര്യത്തിനനുസരിച്ച് ഇഷ്ടമുള്ള കഷണങ്ങൾ ആഡ് ചെയ്യുകയോ അതല്ലെങ്കിൽ ഒഴിവാക്കുകയോ ചെയ്യാവുന്നതാണ്. ഈയൊരു രീതിയിൽ നല്ല രുചികരമായ അവിയൽ കുക്കർ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. സ്ഥിരമായി ഒരേ രീതിയിൽ തന്നെ അവിയൽ ഉണ്ടാക്കി മടുത്തവർക്ക് ഒരുതവണ ഈയൊരു രീതി പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ല. മാത്രമല്ല കുക്കറിൽ അവിയൽ തയ്യാറാക്കുമ്പോൾ രുചിയിൽ വ്യത്യാസങ്ങളൊന്നും വരികയുമില്ല.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Pressure Cooker Aviyal Recipe Credit : Izzah’s Food World