ചക്ക ഇല്ലാതെ ചക്കയുടെ അതെ സ്വദിൽ.. പഴുത്ത മത്തൻ കൊണ്ട് കൊതിപ്പിക്കും മത്തങ്ങാ കുമ്പിളപ്പം.!! | Pumpkin Kumbilappam Recipe

Pumpkin Kumbilappam Recipe : വളരെ രുചീകരമായ അട തയ്യാറാക്കി എടുക്കാം ചക്ക ഇല്ലാതെ ചക്കയുടെ അതേ സ്വാദിൽ ഒരു അട തയ്യാറാക്കി എടുക്കാം, അത് എങ്ങനെയാണ് എന്ന് നോക്കാം ചക്കയുടെ മണം ശരിക്കും വരുമ്പോൾ നമ്മൾ അത്ഭുതപ്പെട്ടുപോകും അതിനൊരു ചെറിയ സൂത്രം മതി.തയ്യാറാക്കാനായിട്ട് വേണ്ടത് മത്തനാണ് മത്തൻ ആദ്യം നന്നായിട്ട് കുക്കറിൽ വേവിച്ചെടുക്കുക, ശേഷംസ്പൂൺ കൊണ്ട് ഉടച്ചു എടുക്കുക.

ഒരു ഉരുളിയിൽ മത്തൻ ചേർത്ത് കൊടുത്തതിനുശേഷം ഒരു നെയ്യ്ചേർത്ത് നന്നായി ഇതിനെ ഒന്ന് വഴറ്റിയെടുക്കുക കഴിഞ്ഞാൽ പിന്നെ അതിലേക്ക് ചേർക്കേണ്ടത് ശർക്കരപ്പാനിയാണ്, ശർക്കരപ്പാനിയും മത്തനും നെയ്യും നന്നായി മിക്സ് ആയി വരുമ്പോൾ അതിലേക്ക് ഏലക്ക പൊടി കൂടി ചേർത്ത് കൊടുക്കാം.. ഇതെല്ലാം നന്നായി കുറുകി തുടങ്ങുമ്പോൾ അതിലേക്ക് വറുത്തു വച്ചിട്ടുള്ള അരിപ്പൊടി ചേർത്തു കൊടുക്കാം.

ശേഷം വീണ്ടും നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിക്കുക.ഇതെല്ലാം നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചതിനു ശേഷം മാവ് നല്ല കട്ടിലായി വരുമ്പോൾ അതിലേക്ക് തേങ്ങ ചെറിയ കഷണങ്ങളായി മുറിച്ചത്കൂടി ചേർത്തു കൊടുക്കാം, വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കയ്യിൽ ഒട്ടാത്ത പാകത്തിന് ആക്കിയെടുക്കുക.. ആവശ്യത്തിന് ചേർത്ത് കൊടുക്കാം അതിനുശേഷം വാഴയില ഒന്ന് കോൺ രൂപത്തിൽ ആക്കി അതിനുള്ളിലേക്ക് മാവ്നിറച്ച് കവർ ചെയ്ത് തട്ടിലേക്ക് വെച്ചുകൊടുക്കാവുന്നതാണ്, വെള്ളം തിളക്കാനായിട്ട്

ഇഡലി പാത്രം വയ്ക്കുമ്പോൾ അതിന്റെ ഉള്ളിലേക്ക് ചെറിയൊരു പാത്രത്തിൽ പട്ട, ഗ്രാമ്പു, ചേർത്ത് വെള്ളത്തിലേക്ക് ഇറക്കി വയ്ക്കുക.ഇങ്ങനെ വയ്ക്കുമ്പോൾ ചക്കയുടെ മണം കൂടി ഈ ഒരു അടയിലേക്ക് വരുന്നതാണ്, ശേഷം ആവിയിൽ വേവിച്ചെടുക്കുക. ചക്ക അട കഴിക്കുന്ന അതേ സ്വദിൽ തന്നെയാണ് ഈയൊരു അട കഴിക്കുമ്പോൾ നിങ്ങൾക്ക് സ്വാദ്കിട്ടുന്നത്.. ചക്ക സീസൺ അല്ലെങ്കിലും വളരെ രുചികരമായ ചക്ക അട കഴിക്കാൻ സാധിക്കും ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ള വീഡിയോ ഇവിടെ കൊടുക്കുന്നുണ്ട്. Pumpkin Kumbilappam Recipe credit : CURRY with AMMA

0/5 (0 Reviews)