Ragi For Weight Loss Recipe : നമ്മുടെ ഭക്ഷണരീതിയിൽ അരി, ഗോതമ്പ് എന്നീ ധാന്യങ്ങളെല്ലാം കൂടുതലായി ഉപയോഗിക്കാറുണ്ട്. എന്നാൽ അതേ പ്രാധാന്യത്തോടു കൂടി തന്നെ ഉപയോഗിക്കേണ്ട മറ്റൊരു ധാന്യമാണ് റാഗി. സാധാരണയായി ചെറിയ കുട്ടികൾക്ക് കുറുക്കുണ്ടാക്കി കൊടുക്കുന്നതിനു വേണ്ടി മാത്രമാണ് കൂടുതലായും റാഗി ഉപയോഗപ്പെടുത്തുന്നത്. എന്നാൽ റാഗിയുടെ ഔഷധഗുണങ്ങളെ പറ്റി അറിയുകയാണെങ്കിൽ അത് എല്ലാവരും
ഉപയോഗിച്ച് തുടങ്ങും. പ്രത്യേകിച്ച് ഷുഗർ, കൈ കാൽ തരിപ്പ്, മൈഗ്രെയ്ൻ, മുഖത്തെ ചുളിവുകൾ എന്നീ പ്രശ്നങ്ങൾക്കെല്ലാം ഉള്ള ഒരു ഉത്തമ പ്രതിവിധിയായി റാഗിയെ കണക്കാക്കാം. റാഗി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ഡ്രിങ്കിന്റെ റെസിപ്പിയും, മുഖത്തിടാൻ ഉപയോഗിക്കുന്ന ഫേയ്സ് പാക്കിന്റെ കൂട്ടും വിശദമായി മനസ്സിലാക്കാം. റാഗി ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ
സ്പൂൺ അളവിൽ റാഗിപ്പൊടി ഇട്ടുകൊടുക്കുക. അതിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടി ചേർത്ത് കട്ടയില്ലാതെ ഇളക്കിയെടുക്കുക. ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി തിളച്ചു വരുമ്പോൾ കട്ടയില്ലാതെ ഇളക്കി വച്ച റാഗിയുടെ കൂട്ട് അതിലേക്ക് ഒഴിച്ചു കൊടുക്കുക. ഇത് നന്നായി തിളച്ച് വറ്റി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ശേഷം ചൂടാറാനായി മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് ഒരു മിക്സിയുടെ ജാറിലേക്ക്
ഒരു കപ്പ് അളവിൽ ക്യാരറ്റും, അതേ അളവിൽ തേങ്ങയും ചൂടാറാനായി വെച്ച റാഗിയുടെ പേസ്റ്റും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇത് അരിച്ചെടുത്ത് ഗ്ലാസിൽ ഒഴിച്ച ശേഷം സെർവ് ചെയ്യാവുന്നതാണ്. പല ആരോഗ്യപ്രശ്നങ്ങൾക്കും ഈ ഒരു ഡ്രിങ്ക് കുടിക്കുന്നത് വഴി പരിഹാരം കാണാനായി സാധിക്കും. റാഗി ഉപയോഗിച്ച് ഫേയ്സ് പാക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് വിശദമായി വിഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. Credit : BeQuick Recipes