ഇതൊരെണ്ണം മതി രാവിലെ ചായക്ക്‌ കറി ഉണ്ടാക്കി ആരും സമയവും കളയേണ്ട 😍😍 വളരെ പെട്ടന്ന് ഉണ്ടാക്കി എടുക്കാം.😋👌|rava thenga recipe

rava thenga recipe malayalam : നമ്മൾ ഇന്ന് പങ്കുവെയ്ക്കാൻ പോകുന്നത് ഞൊടിയിടയിൽ ഉണ്ടാക്കാവുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ്. ഈ പലഹാരം ഉണ്ടാക്കാൻ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് അര ഗ്ലാസ്‌ ചോറ് ഇടുക. ചോറ് നിർബന്ധമില്ല പക്ഷേ ചോറ് ഇടുകയാണെങ്കിൽ പലഹാരത്തിനു കൂടുതൽ രുചി വർധിപ്പിക്കും. ഇതിലേക്ക് അര കപ്പ് റവയും കാൽ കപ്പ് തേങ്ങ ചിരകിയതും കൊടുക്കാം. അരക്കപ്പ് റവക്ക് കാൽ കപ്പ് തേങ്ങ എന്ന

കണക്കിൽ വേണം എടുക്കാൻ. ഇതിലേക്ക് 3 ചുവന്നുള്ളി പൊളിച്ച അരിഞ്ഞതും കുറച്ച് ജീരകവും ചേർത്തു കൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് നമ്മൾ ചെയ്തു കൊടുത്തിരിക്കുന്ന സാധനത്തിന് മുകൾ ഭാഗത്ത് എത്തുന്ന രീതിയിൽ വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുക്കുന്ന മിക്സിൽ ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി ഒന്ന് ലൂസ് ആക്കി എടുക്കാം. ദോശ മാവിന്റെ പരുവത്തിൽ വേണം എടുക്കാൻ.

ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി എടുക്കാം. ഈ മിക്സ് റെസ്റ്റ് ചെയ്യാനോ പൊങ്ങാനോ ഒന്നും വയ്ക്കേണ്ട ആവശ്യമില്ല. മാവ് അരിച്ചെടുത്ത ശേഷം നേരെ തന്നെ നമുക്ക് ചുട്ട്ടുക്കാം. ഇതിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ചൂടായ പാനിലേക്ക് അല്പം എണ്ണ തടവി അതിനുശേഷം മാവ് ദോശ കഴിക്കുന്ന പോലെ ചെറുതായി ഒന്ന് ഒഴിച്ച് പരത്തി കൊടുക്കുക. ശേഷം ഒരു അടപ്പ് വെച്ച് മൂടി വെക്കാം.

2 മിനിറ്റ് കഴിയുമ്പോഴേക്ക് ദോശ എടുത്ത് മറിച്ചിട്ടതിനു ശേഷം രണ്ടു വശവും വെന്തു കഴിയുമ്പോൾ എടുക്കാം.. സ്വാദിഷ്ടമായ അപ്പം റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Grandmother Tips