കുടുംബത്തോടൊപ്പം സന്തോഷം പങ്കുവെച്ച് ഗായിക റിമി ടോമി ..ആശംസകളുമായി ആരാധകർ .| Rimi Tomy New Viral Video Malayalam

Rimi Tomy New Viral Video Malayalam : വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടും വ്യക്തിത്വം കൊണ്ടും ആരാധകരെ കയ്യിലെടുത്ത റിമി ടോമി എന്ന ഗായികയെ അറിയാത്തതായ് ആരും കാണില്ല . മീശമാധവനിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന് തുടങ്ങുന്ന ഹിറ്റ്‌ പാട്ട് പടിയാണ് റിമി ടോമി മലയാള സിനിമയുടെ പിന്നണി ഗായിക രംഗത്തേക്ക് കാലെടുത്തു വെച്ചത്. സിനിമയിൽ മാത്രമല്ല സ്റ്റേജ് ഷോകളിലും നിറ സാനിധ്യമായിരുന്നു ഒരു കാലത്ത് റിമി. കോട്ടയം ജില്ലയിലെ പാലായിൽ ജനിച്ചു വളർന്ന താരം എയ്ഞ്ചൽ വോയിസ്‌ എന്ന പ്രശസ്ത ഗാനമേള ട്രൂപ്പിലെ ഗായികയായിരുന്നു. അവാർഡ് ഷോകളിലെ

എനെർജി ബൂസ്റ്റർ ആണ് റിമി. ഡാൻസ് ചെയ്ത് കൊണ്ട് പാട്ട് പാടുന്ന രീതിക്ക് തുടക്കം കുറിച്ചത് തന്നെ റിമി ആണെന്ന് പറയാം.ഫാസ്റ്റ് സോങ്ങുകളാണ് കൂടുതലും പാടിയിട്ടുള്ളതും. ചില ടിവി പ്രോഗ്രാമുകളും താരം അവതരിപ്പിച്ചിട്ടുണ്ട്. മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്ന് എന്ന സെലിബ്രിറ്റി ചാറ്റ് ഷോ വളരെ വിജയകരമായി നടന്ന പ്രോഗ്രാം ആണ്. റിമി ആങ്കർ ചെയ്തതിൽ ഏറ്റവും മികച്ച പ്രോഗ്രാമും അത് തന്നെയാണ്. മികച്ച ഗായിക മാത്രമല്ല അസാമാന്യ ഹ്യൂമർ സെൻസിനും ഉടമയാണ് താരം. റിമിയുടെ പ്രേക്ഷകപ്രീതി ഇരട്ടിയായതിനും അത് തന്നെയാണ് കാരണം. ചില സിനിമകളിലും റിമി മുഖം കാണിച്ചിട്ടുണ്ട്. ജയറാം നായകനായ തിങ്കൾ മുതൽ വെള്ളി വരെ എന്ന

316785173 883293279707779 7713181654132946022 n

ചിത്രത്തിൽ നായികയായും താരം പ്രത്യകഷപ്പെട്ടു.സംഗീത റിയാലിറ്റി ഷോകളിലും ഹാസ്യ റിയാലിറ്റി ഷോകളിലുമെല്ലാം വിധികർത്താവായും മിനിസ്‌ക്രീനിൽ തിളങ്ങുകയാണിപ്പോൾ താരം.ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന താരം ഇന്നീ പദവിയിൽ നിൽക്കുന്നത് കഠിനധ്വാനവും കഴിവും കൊണ്ടാണ്.എല്ലാ വിധ സപ്പോർട്ടും നൽകി റിമിയോടൊപ്പം നിൽക്കുന്നത് അമ്മയും സഹോദരങ്ങളുമാണ്. റിമിയുടെ സഹോദരൻ വിവാഹം ചെയ്തിരിക്കുന്നത് സിനിമ നടി മുക്തയെ ആണ്. താരം തന്റെ പഴയ രൂപമെല്ലാം മാറ്റി വല്ലാത്തൊരു മേക്ക്‌ ഓവർ നടത്തി

എല്ലാവരെയും അത്ഭുതപ്പെടുത്തിയത് ഈയിടെയാണ്.കൂടാതെ യൂട്യൂബ് വ്ലോഗിങ്ങും ആരംഭിച്ചു.കുടുംബ വിശേഷങ്ങളും പാചകവും യാത്രയും എല്ലാം പങ്ക് വെയ്ക്കുന്ന വീഡിയോകൾ നിറഞ്ഞ മനസ്സോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ആലുവയിലെ വീട്ടിലാണ് ഇപ്പോൾ റിമി ഉള്ളത്.അമ്മയും സഹോദരിയും സഹോദരിയുടെ മക്കളുമൊക്കെയായി വൈകുന്നേരം ആഘോഷിക്കുന്ന വീഡിയോ ആണ് അവസാനം പുറത്ത് വന്നത്. പലഹാരങ്ങളും ചുക്ക് കാപ്പിയുമൊക്കെയായി സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ് വീഡിയോയിലുള്ളത്.

Rate this post