അടുക്കളയിലെ ഇതൊന്നു മതി റോസ് നിറഞ്ഞ് പൂക്കും.!! കുലകുലയായി വീട്ടിൽ റോസ് ഉണ്ടാകാൻ.. | Rose Gardening Tips

Rose Gardening Tips Malayalam : നന്നായി പൂക്കൾ ഉണ്ടായി തളിർത്തു നിൽക്കുന്ന ചെടികൾ നമ്മുക്ക് ഇഷ്ടമാണ്. അങ്ങനെയുള്ള ചെടികൾ നമ്മൾ പലപ്പോഴും നോക്കാറുണ്ട്. അത്തരത്തിൽ ചെടികളിൽ ധാരാളം പൂക്കൾ ഉണ്ടാകാൻ എന്താല്ലാമാണ് ചെയ്യേണ്ടത് എന്നുള്ളതാണ് ഇന്ന് നാം നോക്കുന്നത്. പൂക്കൾ ഉണ്ടാകുന്ന ചെടികളിൽ നിലത്തു വീഴാതെ നോക്കുക എന്നതാണ് ആദ്യം ശ്രെദ്ധിക്കണ്ടത്.

ഇത്തരത്തിൽ ഉള്ള ചെടികളിൽ ഒരു ചെറിയ കമ്പ് വെച്ച് ചെറിയ സപ്പോർട്ട് കൊടുക്കണം. പൂവിന്റെ ഭാരം കൊണ്ട് ചെടി മറിഞ്ഞു വീഴാതിരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. രണ്ടാമതായി പൂക്കൾ ഉണ്ടായി കഴിഞ്ഞുള്ള ഭാഗത്തു ഞെട്ടിയുടെ അടി ഭാഗം വെച്ച് മുറിച്ചു കളയുക. മുറിച്ചു മാറ്റിയെങ്കിൽ മാത്രമേ വീണ്ടും ചെടി നന്നായി വളർന്നു വരികയുള്ളു.

മുറിച്ചു മാറ്റിയ ഭാഗത്ത് ഉലുവയും തേയിലയും ചേർന്ന മാജിക്കൽ ഫേർട്ടിലിസർ തളിച്ച് കൊടുത്താൽ ഏതു ചെടികളും നന്നായി പൂക്കും. മാജിക്കൽ ഫേർട്ടിലൈസർ ഉണ്ടാക്കുന്ന വിധം : ആദ്യം ഒരു പാത്രത്തിൽ ഒരു ഗ്ലാസ്‌ വെള്ളം എടുക്കുക. അതിലേക്ക് ഒരു സ്പൂൺ ഉലുവയും ഒരു സ്പൂൺ തേയിലയും ചേർത് നന്നായി തിളപ്പിക്കുക. തിളച്ചതിനു ശേഷം മാറ്റി വെക്കുക.

ഒരു 7/8 ദിവസത്തിനു ശേഷം അതൊരു ഫെർട്ടിലൈസർ ആയി മാറിയിട്ടുണ്ടാകും. ആ മിശ്രിതം എടുത്ത് മിക്സിയിൽ ഒന്ന് അടിച്ചതിനു ശേഷം പിഴിഞ്ഞെടുക്കുക. കിട്ടിയ മിശ്രിതം ഒരു ഗ്ലാസിന് 3 ഗ്ലാസ് വെള്ളം എന്ന കണക്ക് നീട്ടി എടുക്കുക. ഈ മിശ്രിതം ഒരു സ്പ്രേ കുപ്പിയിലേക്ക് മാറ്റി ചെടികൾക്ക് തളിച്ചു കൊടുക്കാം. Video credit: PRS Kitchen