വെളുത്തുള്ളി ഉണ്ടോ.!! മുറ്റം നിറയെ റോസാപ്പൂവ് നിറയാൻ വെളുത്തുള്ളി കൊണ്ട് കിടിലൻ മാജിക്.. മഴയോ വെയിലോ ആയിക്കോട്ടെ പൂക്കൾ ഉറപ്പ്.!!
Rose plant fertilizer using veluthulli : റോസാപ്പൂക്കളും റോസാ ചെടികളും ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. എന്നാൽ പലപ്പോഴും നേഴ്സറിയിൽ നിന്ന് വാങ്ങുന്ന റോസാച്ചെടികൾ ആദ്യം പൂവിട്ടതിനു ശേഷം പിന്നീട് പൂക്കുന്നില്ല എന്ന പരാതി ധാരാളമാളുകൾ ഉന്നയിക്കുന്നത് ആണ്. ഈ സാഹചര്യത്തിൽ എങ്ങനെ റോസാ ചെടിയിൽ പുതിയ തലപ്പുകൾ ഉണ്ടാക്കാമെന്നും നിറയെ പൂക്കൾ ഉണ്ടാകാൻ സഹായിക്കാമെന്നും ആണ് ഇന്ന് നോക്കാൻ പോകുന്നത്.
അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് വാങ്ങി വരുന്ന റോസാ ചെടിയിലെ പൂവ് കഴിഞ്ഞു പോകുന്നതിനു മുൻപേ തന്നെ അത് അല്പം താഴ്ത്തി വെച്ച് തണ്ട് മുറിച്ചു മാറ്റുകയാണ്. ഇങ്ങനെ മുറിച്ചു മാറ്റിയതിനു ശേഷം കീടങ്ങളുടെ ഉപദ്രവം ഉണ്ടാകാതിരിക്കാനായി മുറിച്ചു മാറ്റിയ ഭാഗത്ത് കുറച്ച് മഞ്ഞൾപ്പൊടി ചാലിച്ച് തേച്ചു കൊടുക്കേണ്ടതാണ്. റോസാച്ചെടിയിൽ എവിടെയെങ്കിലും മഞ്ഞ ഇല ഉണ്ടെങ്കിൽ അത് മുഴുവൻ നീക്കം ചെയ്യുകയാണ് അടുത്തതായി ചെയ്യേണ്ടത്.
അങ്ങനെ ചെയ്തില്ല എങ്കിൽ ബാക്കി ഇല കൂടി പഴുത്ത് പൊഴിഞ്ഞു പോകുന്നതിന് കാരണമായേക്കാം. നഴ്സറിയിൽ നിന്ന് വാങ്ങുന്ന എപ്പോഴും റോസുകൾ എപ്പോഴും ബഡ് ചെയ്തവ ആയിരിക്കും. അതുകൊണ്ടു തന്നെ ഇത് ബഡ് ചെയ്തതിന്റെ അടിഭാഗത്തു നിന്നും പുതിയ പടർപ്പുകൾ ഉണ്ടായേക്കാം. ഇങ്ങനെ ഉണ്ടാകുന്ന തളിർപ്പുകൾ വളരാൻ അനുവദിക്കാതെ ഇരിക്കുകയാണ് നല്ലത്. കാരണം അവ ആരോഗ്യം അധികമില്ലാത്ത തളിരുകൾ ആയിരിക്കും.
ഇത് ചെടിയുടെ ഉണർവ്വ് നശിപ്പിക്കുന്നതിന് കാരണമാകും. ഇനി അടുത്തതായി ശ്രദ്ധിക്കേണ്ടത് റോസാ ചെടി നടുന്നതിന് ആവശ്യമായ മണ്ണ് ഒരുക്കുകയാണ്. അതിനായി കുറച്ച് വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ഒരേ അളവിൽ എടുക്കുകയാണ്. ഇവ നന്നായി പൊടിച്ച് എടുക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഇനി ബാക്കി വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ.. Video credit : Mini’s LifeStyle