മലയാള സിനിമ പ്രേക്ഷകർ നെഞ്ചിലേറ്റിയ തമിഴ് സുന്ദരി; ടീച്ചറായി എത്തി കലി തുള്ളിയ ഈ നായിക ആരാണെന്ന് മനസ്സിലായോ ? Celebrity childhood photo
മലയാള സിനിമ ഇൻഡസ്ട്രിയിൽ ഒരു തരംഗം സൃഷ്ടിച്ച ചിത്രമാണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’. നിവിൻ പോളി നായകനായ ചിത്രം റിലീസിന് മുൻപ് വരെ ആലുവ പുഴയുടെ തീരത്തെ ഒരു ചുരുണ്ടമുടിക്കാരിയെ കുറിച്ചാണ് എന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. എന്നാൽ, ചിത്രത്തിൽ അൽഫോൺസ് പുത്രൻ മലയാള സിനിമ പ്രേക്ഷകർക്കായി കാത്തുവെച്ച സർപ്രൈസ് ആയിരുന്നു മലർ ടീച്ചർ – സായ് പല്ലവി. തമിഴ്നാട്ടിലെ
കോട്ടഗിരിയിലാണ് സായ് പല്ലവിയുടെ ജനനം. മലയാളം അധികം വഴങ്ങില്ലെങ്കിലും തന്റെ അഭിനയ മികവ് കൊണ്ടും സ്ക്രീൻ പ്രെസെൻസ് കൊണ്ടും സായ് പല്ലവി, മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ സ്ഥാനം കണ്ടെത്തി. തന്റെ ആദ്യ ചിത്രത്തിന് ശേഷം, വീണ്ടും ദുൽഖർ സൽമാന്റെ നായികയായി ‘കലി’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ പ്രത്യക്ഷപ്പെട്ട സായ് പല്ലവി, പിന്നീട് ടോളിവുഡിലേക്കും കോളിവുഡിലേക്കും ചേക്കേറി.
‘ഫിദ’, ‘മിഡിൽ ക്ലാസ് അബ്ബായി’ തുടങ്ങിയ ചിത്രങ്ങൾ തെലുങ്കിൽ ഹിറ്റായതിന് പിന്നാലെ, ധനുഷിന്റെ നായികയായി ‘മാരി 2’-വിൽ അഭിനയിച്ച സായ് പല്ലവി തമിഴിലും ചുവടുറപ്പിച്ചു. ശേഷം, വിവേക് സംവിധാനം ചെയ്ത ‘അതിരൻ’ എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി സായ് പല്ലവി വീണ്ടും മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തി. പിന്നീട്, നടിപ്പിൻ നായകൻ സൂര്യയുടെ നായികയായി ‘എൻജികെ’-യിൽ ശ്രദ്ധേയമായ അഭിനയം
കാഴ്ച്ചവെച്ച സായ് പല്ലവി പ്രേക്ഷകരുടെ കയ്യടി നേടി. റാണ ദഗുബതിക്കൊപ്പം കേന്ദ്ര കഥാപാത്രമായി വേഷമിട്ട തെലുങ്ക് പീരിയഡ് ഡ്രാമ ചിത്രമായ ‘വിരാട്ട പർവ്വം’-മാണ് സായ് പല്ലവിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. സായ് പല്ലവിയുടെ വ്യക്തി ജീവിതം പരിശോധിച്ചാൽ, കോയമ്പത്തൂരിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സായ് പല്ലവി, ജോർജിയയിൽ നിന്ന് മെഡിക്കൽ പഠനവും പൂർത്തിയാക്കിയിട്ടുണ്ട്. Celebrity childhood photo