അന്നും ഇന്നും ആള് ബോൾഡ് തന്നെ.!! ഈ നായിക ആരെന്ന് പറയാമോ ? | Celebrity childhood photo

Celebrity childhood photo: ഇന്ന് നിരവധി യുവ അഭിനേതാക്കൾ മലയാള സിനിമയിലേക്ക് കടന്നു വരുന്നുണ്ട്. സിനിമയിലെത്താൻ ഇന്ന് ഒരുപാട് അവസരങ്ങളും അതുപോലെ തന്നെ മാർഗ്ഗങ്ങളും ഉള്ളതിനാൽ തന്നെയാണ് കഴിവുള്ള നടി നടന്മാർക്ക് വളരെ പെട്ടെന്ന് തന്നെ സിനിമയിൽ എത്തിപ്പെടാനും, സിനിമയിലൂടെ തിളങ്ങി നിൽക്കാനും സാധിക്കുന്നത്. പ്രധാനമായും മോഡലിംഗ് വഴിയാണ് യുവ നടിമാർ ഇന്ന് സിനിമ മേഖലയിൽ എത്തിപ്പെടുന്നത്.

ഇത്തരത്തിൽ മോഡലിങ്ങിലൂടെ മലയാള സിനിമയിൽ എത്തി, ഇന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലുള്ള ചിത്രങ്ങളിലും വേഷമിട്ട ഒരു നായികയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. 2016-ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ഈ അഭിനയത്രി വളരെ പെട്ടെന്നാണ് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റുകയും, തന്റെ അഭിനയം കൊണ്ട് നിരൂപക പ്രശംസകൾ ഏറ്റുവാങ്ങുകയും ചെയ്തത്. ഇന്ന് വലിയൊരു ആരാധക വൃന്ദം ഈ യുവ നായികക്കുണ്ട്.

samyuktha childhood

2016-ൽ പുറത്തിറങ്ങിയ ‘പോപ്കോൺ’ എന്ന ചിത്രത്തിലൂടെയാണ്‌ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും, 2018-ൽ പുറത്തിറങ്ങിയ ‘തീവണ്ടി’ എന്ന ചിത്രത്തിൽ ടോവിനോ തോമസിന്റെ നായികയായ ദേവി എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ കയ്യടി നേടിയ നടി സംയുക്ത മേനോന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ചിത്രങ്ങളിൽ സംയുക്ത ഇതിനോടകം വേഷമിട്ടിട്ടുണ്ട്.

‘ലില്ലി’, ‘കൽക്കി’, ‘എടക്കാട് ബറ്റാലിയൺ’, ‘വെള്ളം’, ‘ആണും പെണ്ണും’, ‘കടുവ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ച സംയുക്ത മേനോൻ, ‘അയ്യപ്പനും കോശിയും’ എന്ന ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആയ ‘ഭീംല നായക്’ എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. ‘ഗാലിപാറ്റ 2’ എന്ന കന്നഡ ചിത്രമാണ് സംയുക്തയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഇപ്പോൾ, വ്യത്യസ്ത ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ സംയുക്തയുടേതായി ഒരുങ്ങുന്നത്.

samyuktha menon
Rate this post