ഇന്ന് സങ്കടഹര ചതുർത്ഥി!! സ്ത്രീകൾ ഗണപതി ഭഗവാനെ ഇങ്ങനെ പ്രാർത്ഥിച്ചാൽ ഫലം ഉറപ്പ്.!!

Sankashti Chaturthi 2023 malayalam : സർവ്വ വിഘ്നങ്ങളും അകറ്റി, മനസ്സിലുള്ള ആഗ്രഹങ്ങളെല്ലാം സാധിക്കാനായി ഗണപതി ഭഗവാനെ ഭജിക്കേണ്ട ദിവസമാണ് സങ്കടഹര ചതുർഥി. എല്ലാ മാസവും പൗർണമി കഴിഞ്ഞ് നാലാം നാളാണ് ഈ ഒരു ദിവസം ആചരിക്കുന്നത്. ഈയൊരു ദിവസത്തിൽ ഭഗവാനോട് പ്രാർത്ഥിക്കുന്ന ഏതൊരു കാര്യവും 40 ദിവസത്തിനുള്ളിൽ നടത്തപ്പെടും എന്നാണ് വിശ്വാസം. പ്രത്യേകിച്ച് ധനുമാസത്തിലെ സങ്കടഹര ചതുർഥിക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ട്.

അതേ പറ്റി വിശദമായി മനസ്സിലാക്കാം. അമ്പലത്തിൽ പോയി പ്രാർത്ഥിക്കാൻ സാധിക്കാത്തവർക്കും, വീട്ടിലിരുന്ന് ഇനി പറയുന്ന രീതിയിൽ ഗണപതി ഭഗവാനെ പ്രത്യേക നാമം ജപിച്ച് പ്രാർത്ഥിക്കുകയാണെങ്കിൽ ആഗ്രഹിച്ച കാര്യം നടപ്പിലാക്കാൻ സാധിക്കുന്നതാണ്. പ്രത്യേക സമയവും കാലവും ഒന്നും നോക്കിയില്ല എങ്കിലും കുളിച്ച് ശുദ്ധി വരുത്തി ഭഗവാനെ പ്രാർത്ഥിക്കുക എന്നതാണ് പ്രധാനം. ഭഗവാനെ മനസ്സിൽ പ്രാർത്ഥിച്ച് 108 പ്രാവശ്യം ഓം ഗം ഗണപതയെ നമ : എന്നിങ്ങനെയാണ് ഉരുവിടേണ്ടത്.

അതോടൊപ്പം ഭഗവാനോട് വിഷമങ്ങളെല്ലാം പറഞ്ഞു പ്രാർത്ഥിക്കുകയും ചെയ്യാം. ഇന്നത്തെ ദിവസം അമ്പലങ്ങളിൽ പോകാൻ സാധിക്കാത്തവർക്ക് വീട്ടിലുള്ള എല്ലാവരുടെയും പേരിൽ ഓരോ രൂപ എടുത്ത് തലയ്ക്ക് മൂന്നുപ്രാവശ്യം ഉഴിഞ്, പൂജാമുറിയിൽ സൂക്ഷിച്ച് വച്ച് പിന്നീട് അമ്പലത്തിൽ പോകുമ്പോൾ ഭണ്ഡാരത്തിൽ നിക്ഷേപിച്ചാൽ മതി. ഇങ്ങനെ ചെയ്യുന്നത് വഴി മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ ആഗ്രഹിച്ച പടി നടക്കുന്നതാണ്.

ഇത്തരത്തിൽ പൂർണ്ണ മനസ്സോടെ ഭഗവാനെ സങ്കടഹര ദിവസത്തിൽ പ്രാർത്ഥിക്കുകയാണെങ്കിൽ 40 ദിവസത്തിനുള്ളിൽ ആഗ്രഹിച്ച കാര്യം നടത്തപ്പെടും എന്നാണ് പറയപ്പെടുന്നത്. ജീവിതത്തിലെ സർവ്വ വിഘ്നങ്ങളും അകറ്റി സന്തോഷവും സമാധാനവും ലഭിക്കാനായി ഗണപതി ഭഗവാനെ പ്രാർത്ഥിക്കുന്നത് തീർച്ചയായും സഹായിക്കുന്നതാണ്. മാത്രമല്ല വീട്ടിൽ ഒരു സമാധാനപരമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ ഇതുവഴി സാധിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Infinite Stories