സാന്ത്വനത്തിൽ വൻ തർക്കങ്ങൾ.!! ബാലനും ദേവിക്കുമെതിരെ തിരിഞ്ഞ് അഞ്‌ജലി.!! അഞ്ജുവിന് നെഗറ്റീവ് ഷേഡ് കൊടുക്കല്ലേ എന്ന് ആരാധകർ | Santhwanam today episode

Santhwanam today episode: കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. തുടക്കം മുതൽ തന്നെ പോസിറ്റീവായി മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഒരു കഥാപാത്രമാണ് സാന്ത്വനത്തിലെ അഞ്ജലി. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ് അഞ്ജലിയെ. ശിവനും അഞ്ജലിയും ചേർന്നുള്ള കോംബോ പ്രേക്ഷകർ ആഘോഷമാക്കാറുണ്ട്. ശിവാനി എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഒട്ടേറെ ഫാൻസ്‌ ഗ്രൂപ്പുകളാണ് ശിവാഞ്‌ജലിമാർക്ക് ഉള്ളത്. ഇപ്പോൾ സാന്ത്വനം വീട്ടിലെ ഒരു തർക്കത്തിൽ അഞ്ജലിയും തന്റെ അഭിപ്രായം തുറന്നുപറയുകയാണ്. ഈ അഭിപ്രായമാണ് വീട്ടിൽ കാര്യമായ ഒരു പ്രശ്നം സൃഷ്ടിക്കുന്നത്. അഞ്ജലിയെ നെഗറ്റീവ് ഇമേജിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സാന്ത്വനം വീട് മൂത്തമകനായ ബാലൻറെ പേരിൽ എഴുതിവെക്കുന്നതിനുള്ള അഞ്ജലിയുടെ എതിർപ്പാണ്

santhwanam 2 4

ശിവനെ അറിയിക്കുന്നത്. നാല് ആൺമക്കളുള്ള ഒരു കുടുംബത്തിൽ വീട് മൂത്ത മകൻറെ പേരിൽ മാത്രമായി എഴുതിവെയ്ക്കുന്നത് ശരിയാണോ എന്ന് അഞ്ജലി ശിവനോട് ചോദിക്കുന്നു. എന്നാൽ അഞ്ജുവിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു ചോദ്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. മറ്റൊരു വിഭാഗം പറയുന്നത് അഞ്ജലി ചോദിക്കുന്നത് ന്യായമായ ഒരു കാര്യമല്ലേ എന്നാണ്. എന്താണെങ്കിലും സാന്ത്വനത്തിലെ ഇനിയുള്ള

രംഗങ്ങൾ ഏറെ പ്രധാനപെട്ടത് തന്നെ. സാവിത്രിയും ജയന്തിയും പറയുന്നത് കേട്ട് അഞ്‌ജലി സാന്ത്വനം കുടുംബത്തിന്റെ ഐക്യത്തിന് എതിര് നിൽക്കുമോ എന്നത് കണ്ടറിയണം. അഞ്ജലിയുടെ ഈ സമീപനം ശിവൻ ഏത് രീതിയിൽ കൈക്കൊള്ളും എന്നതും ഒരു ചോദ്യം തന്നെ. ഈ സാഹചര്യത്തിൽ കൂടുതൽ അങ്കലാപ്പിൽ ആകുന്നത് ദേവിയും ബാലനും ആയിരിക്കും. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ മുൻപന്തിയിലാണ് ഈ പരമ്പര.

santhwanam promo 2 3