ഭദ്രന്റെ ദുഷ്ടത ചോദ്യം ചെയ്യാൻ ഒരുങ്ങി ശിവൻ.!! രക്ഷകനായി എത്തുന്നത് തമ്പിയോ ? ശിവന്റെ തല്ല് ഇരന്നുവാങ്ങുന്നത് ആര് ? | Santhwanam today episode

Santhwanam today episode: ക്ഷമിക്കാം, സഹിക്കാം…എന്നാൽ അതിനൊക്കെ ഒരു പരിധിയില്ലേ…ആ പരിധിക്കപ്പുറം കടക്കുമ്പോൾ പാവങ്ങളും പ്രതികരിച്ചുപോകും…അതുതന്നെയാണ് ഇനി സംഭവിക്കുക.. സാന്ത്വനം വീട്ടുകാർക്ക് ഇനിയും ഈ ദുഷ്ടത കണ്ടുനിൽക്കാൻ കഴിയുകയില്ല…യു ദ് ധം പ്രഖ്യാപിക്കാൻ ശിവേട്ടൻ മുന്നിട്ടിറങ്ങിക്കഴിഞ്ഞു. അതെ, ഭദ്രനും മക്കളും അഴിച്ചുവിട്ട ഈ ദുഷ്ടത ഇനി കണ്ടിരിക്കാൻ ആകില്ല എന്നാണ് ശിവേട്ടൻ എല്ലാവരോടും പറയുന്നത്. എന്താണെങ്കിലും ഏറെ

ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് സാന്ത്വനം പരമ്പര ഇപ്പോൾ മുന്നോട്ടു പോകുന്നത്. സാന്ത്വനം വീട്ടുകാരെല്ലാവരും തറവാട്ടിലേക്ക് വന്നത് തന്നെ ഒരു ദിവസത്തെ പൂജ കുടുംബക്ഷേത്രത്തിൽ ചെയ്യാൻ വേണ്ടിയാണ്. എന്നാൽ അവരുടെ ആ ലക്ഷ്യമാണ് ഇപ്പോൾ ഭദ്രൻ തകർത്തിരിക്കുന്നത്. ഒരു ദിവസം പോയിട്ട് അടുത്ത ഒരു മാസത്തേക്ക് പൂജ നടത്താനുള്ള സൗകര്യം നിഷേധിച്ചിരിക്കുകയാണ് അയാൾ. ആ വിജയം തിമിർത്ത് ആഘോഷിക്കുന്നുമുണ്ട് ഭദ്രനും മക്കളും.

santhwanam 2 2

എന്നാൽ ഈ ദുഷ്ടത അനുവദിച്ചു കൊടുക്കാൻ ശിവൻ തയ്യാറല്ല. പ്രതികരിക്കുക തന്നെ ചെയ്യും ഈ യുവ കേസരി. ബാലനും അനിയന്മാരും ഒരുമിച്ചിറങ്ങുമ്പോൾ അവരെ എതിർക്കാൻ, എതിർത്തു തോൽപ്പിക്കാൻ ഭദ്രനും മക്കൾക്കും ഇനിയും സാധിക്കുമെന്ന് തോന്നുന്നില്ല. എന്താണെങ്കിലും സാന്ത്വനത്തിൽ ഇനി ഒരു യുദ്ധകാലമാണ്. പോരിന്റെയും പോർവിളിയുടെയും സമയം. ഏറെ ആരാധകരുള്ള സാന്ത്വനം പരമ്പര ആദ്യം മുതൽ തന്നെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ്.

കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി ഒരു പുതിയ ട്രാക്കിലൂടെയാണ് പരമ്പര സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എന്താണെങ്കിലും ഈയൊരു യു ദ് ധം കഴിയുന്നതോടുകൂടി സാന്ത്വനം വീട്ടിലേക്ക് എല്ലാവരും തിരിച്ചു പോകും എന്നു തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. കണ്ണനും അച്ചുവുമായുള്ള പ്രണയം ഒഴിച്ചാൽ തറവാട്ടുവീട്ടിൽ നിന്നുള്ള ഒരു രംഗവും ഇപ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല എന്നതാണ് ഒരു സത്യം.

santhwanam promo 2 1