പൂജക്ക് പങ്കെടുക്കാൻ കൂടുതൽ പ്രതികാരദാഹിയായി ഭദ്രനെത്തുന്നു. സാന്ത്വനത്തിൽ ഏറെ നിർണ്ണായകമായ രംഗങ്ങൾ|Santhwanam today episode

Santhwanam today episode : ഒടുവിൽ രഹസ്യങ്ങൾ മറനീക്കി പുറത്തുവരികയാണ്. ഹരി എങ്ങനെ പോലീസ് സ്റ്റേഷനിൽ നിന്നും രക്ഷപെട്ട് പുറത്തുവന്നു? തമ്പിയാണ് രക്ഷകനായി അവതരിച്ചതെന്നാണല്ലോ എല്ലാവരും ഇതേവരെയും വിചാരിച്ചിരുന്നത്. എന്നാൽ യാഥാർത്ഥസത്യം ഇന്ന് പുറത്തുവരികയാണ്. ഹരി തന്നെ ആ സത്യം എല്ലാവർക്കും മുൻപിൽ ഇന്ന് അവതരിപ്പിക്കും. തന്റെ അച്ഛനാണ് രക്ഷകന്റെ അവതാരപ്പിറവി നടത്തി ഹരിയെ വീട്ടിലേക്ക് തിരിച്ചെത്തിച്ചതെന്ന അപർണയുടെ

ബോധ്യത്തിനും ഇന്ന് ഒരു തീരുമാനമാകും. അങ്ങനെ ശിവേട്ടന്റെ ഇതിഹാസം വീണ്ടും അവിടെ രചിക്കപ്പെടുകയാണ്. ഏറെ ആരാധകരുള്ള ഒരു പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ മുൻപന്തിയിലാണ് സാന്ത്വനം പരമ്പര. കുടുംബക്ഷേത്രത്തിൽ പൂജകൾ നടത്താൻ വേണ്ടിയാണ് എല്ലാവരും തറവാട്ട് വീട്ടിലേക്കെത്തുന്നത്. എന്നാൽ ഭദ്രനും മക്കളും അതിന് തടസം നിൽക്കുകയായിരുന്നു. ഇപ്പോൾ ശിവൻ തന്നെ എല്ലാ വിഘ്‌നങ്ങളെയും മറികടന്നിരിക്കുകയാണ്.

santhwanam promo 10

അങ്ങനെ കുടുംബക്ഷേത്രത്തിൽ പൂജ നടക്കുകയാണ്. ഭദ്രനെ ഈ ചടങ്ങിലേക്ക് ക്ഷണിക്കണമെന്ന് പറയുന്നത് സുധ അപ്പച്ചിയാണ്. ഇങ്ങനെയൊരു പൂജ നടത്തുമ്പോൾ കുടുംബത്തിലെ ബന്ധുക്കൾ ആരെങ്കിലും കൂടെ ഉണ്ടാവണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചുകൊണ്ടാണ് സുധ അപ്പച്ചി അങ്ങനെയൊന്ന് പറയുന്നത്. ഒടുവിൽ പൂജ നടക്കുന്ന സ്ഥലത്തേക്ക് ഭദ്രൻ വരുകയും ചെയ്യും. ഏറെ നിർണ്ണായകമായ രംഗങ്ങളിലൂടെയാണ് ഇപ്പോൾ പരമ്പര മുന്നോട്ടുപോകുന്നത്.

നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനം പരമ്പര തമിഴിൽ ഹിറ്റായി തുടരുന്ന പാണ്ട്യൻ സ്റ്റോഴ്സ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ്. രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക അനിൽ, ഗിരീഷ് നമ്പ്യാർ, രക്ഷാ രാജ്, അപ്സര, അച്ചു, മഞ്ജുഷ തുടങ്ങിയ താരങ്ങളാണ് പരമ്പരയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരമ്പരയിലെ ശിവാഞ്ജലി പ്രണയജോഡിക്ക് ഏറെ ആരാധകരാണ് ഉള്ളത്.സോഷ്യൽ മീഡിയ ആരാധകരുടെ പ്രിയ താരങ്ങളാണ് ശിവനും അഞ്ജലിയുമായെത്തുന്ന സജിനും ഗോപികയും.

santhwanam 13