വേദികയുടെ ഭർത്താവിന്റെ പിറന്നാൾ ആഘോഷം.!! ഭർത്താവിനൊപ്പം ആഘോഷവും അർമാദവുമായി ശരണ്യ ആനന്ദ് |Saranya Anand’s husband birthday

Saranya Anand’s husband birthday: കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി ശരണ്യ ആനന്ദ്. കുടുംബവിളക്ക് എന്ന പരമ്പരയിലെ വേദിക എന്ന നെഗറ്റീവ് കഥാപാത്രമായാണ് താരം തകർത്തഭിനയിക്കുന്നത്. മോഡലും ഡാൻസറുമായ ശരണ്യ ഒരു അഭിനേത്രിയായി പ്രത്യക്ഷപ്പെട്ടപ്പോഴും താരത്തെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. സീരിയലിൽ നെഗറ്റീവ് റോളാണെങ്കിലും പ്രേക്ഷകർക്ക് ശരണ്യയെ ഒത്തിരി ഇഷ്ടമാണ്. താരത്തിന്റെ അഭിനയശൈലിയിലെ വ്യത്യസ്തത തന്നെയാണ്

അതിന് പ്രധാനകാരണം. ഇപ്പോഴിതാ ശരണ്യയുടെ ഒരു പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ശരണ്യ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഭർത്താവിന്റെ ജന്മദിനത്തോടനുബന്ധിച്ച് താരം ഒരു റിസോർട്ടിൽ അടിച്ചുപൊളിക്കുന്നതിന്റെ വീഡിയോ ശരണ്യ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. പൂവാറിലെ ഈസ്റ്ററി സരോവർ പോർട്ടിക്കോ എന്ന റിസോർട്ടിലാണ്

ഇരുവരും ബെർത്ത്ഡേ ആഘോഷിക്കുന്നത്. ‘എന്റെ രാജാവിന് ജന്മദിനത്തിൽ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് ശരണ്യ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ ലൈക്കും കമ്മന്റുമായി എത്തിയത്. 2020-ലായിരുന്നു ശരണ്യയുടെ വിവാഹം. ബിസിനസുകാരനായ മനേഷ് രാജനാണ് ശരണ്യയെ തന്റെ ജീവിതസഖിയാക്കിയത്. ഇവർ ഒന്നിച്ചുള്ള പല ഫോട്ടോസും

സോഷ്യൽ മീഡിയയിൽ വൈറലാണ്. കുടുംബവിളക്ക് പരമ്പരയിൽ രണ്ട് ഭർത്താക്കന്മാർ ഉള്ള വേദിക എന്ന കഥാപാത്രമായാണ് ശരണ്യ ആനന്ദ് തിളങ്ങുന്നത്. വേദിക എന്ന കഥാപാത്രമാകുന്ന മൂന്നാമത്തെ നടിയാണ് ശരണ്യ. ഇൻസ്റ്റാഗ്രാമിലും ഏറെ സജീവമായ ശരണ്യ മുമ്പ് ഏഷ്യാനെറ്റിലെ തന്നെ ഡെയർ ദി ഫിയർ എന്ന സാഹസിക റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. എന്തായാലും ശരണ്യയുടെ രാജാവിന് ആശംസകൾ നേരുകയാണ് ഇപ്പോൾ ടെലിവിഷൻ പ്രേക്ഷകർ.

Rate this post