Sepcial Tasty Wheat flour Egg Snack Recipe : എന്നും രാവിലെ ബ്രേക്ഫാസ്റ് കഴിക്കാൻ വേണ്ടി ദോശയും പുട്ടും ഉപ്പുമാവും ഇഡലിയും ഒക്കെ ഉണ്ടാക്കി മടുത്തില്ലേ? ഉണ്ടാക്കുന്ന നമുക്ക് മടുത്തത് പോലെ കഴിക്കുന്ന കുട്ടികൾക്കും ഭർത്താവിനും ഒക്കെ മടുപ്പ് തോന്നുന്നു എന്ന് ആ നെറ്റി ചുളിക്കൽ വിളിച്ചു പറയുന്നില്ലേ? നമുക്ക് എന്നാൽ ഇതിൽ നിന്നും എല്ലാം ഒന്നു മാറ്റി പിടിച്ചാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവം ആണ്
താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. ഈ വിഭവം ഉണ്ടാക്കിയാൽ പ്രത്യേകിച്ച് കറി ഒന്നും തന്നെ ഉണ്ടാക്കേണ്ട എന്നത് ഈ വിഭവത്തിന്റെ പ്രത്യേകത ആണ്. രാവിലെ പ്രാതൽ ആയിട്ട് അല്ലാതെ വൈകുന്നേരം ചായയുടെ ഒപ്പം കഴിക്കാനും ഇത് ഉണ്ടാക്കാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാവുന്ന ഈ വിഭവം ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഈ പലഹാരം ഉണ്ടാക്കാനായി ആദ്യം തന്നെ ഒരു
പാനിൽ എണ്ണ ചൂടാക്കിയിട്ട് സവാള അരിഞ്ഞതും ഉപ്പും ചേർത്ത് വഴറ്റിയിട്ട് തക്കാളി ചേർക്കാം. ഇവ വെന്തതിന് ശേഷം ആവശ്യത്തിന് മല്ലിപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും കുരുമുളക് പൊടിയും ചേർത്ത് യോജിപ്പിക്കണം. ഇതിലേക്ക് രണ്ട് മുട്ടയും കൂടി ചേർത്ത് ചിക്കി എടുക്കണം. ചപ്പാത്തി മാവ് എടുത്തിട്ട് ചെറിയ ഉരുളകൾ ആക്കി എടുക്കണം. ഇത് പരത്തി എടുത്തിട്ട് ഉണ്ടാക്കി വച്ചിരിക്കുന്ന ഫില്ലിംഗ് നിർത്തണം.
ഇതിന്റെ പുറത്തു കൂടി അടുത്ത ഉരുള പരത്തിയിട്ട് വീഡിയോയിൽ കാണുന്നത് പോലെ മുറിക്കുക. ഇതിനെ എണ്ണയിൽ ഇട്ട് വറുത്ത് എടുക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവം ഒരെണ്ണം കഴിക്കുമ്പോൾ തന്നെ വയറു നിറയും. മുട്ട ഒക്കെ ചേരുന്നത് കൊണ്ട് പോഷകങ്ങളും ഉണ്ടാവും. ഇത് ഉണ്ടാക്കാൻ വേണ്ട ചേരുവകൾ അളവ് സഹിതം വീഡിയോയിൽ ഉണ്ട്. credit : She book