ഏഴാം മാസം വളക്കാപ്പ് ചടങ്ങിൽ നിറചിരിയോടെ ഷംന കാസിം ..വൈറലായി വീഡിയോ ..|Shamna Kasim Baby Shower Function Viral Malayalam

Shamna Kasim Baby Shower Function Viral Malayalam: നടിയും ഡാൻസറും ഒക്കെയായി മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ഷംന കാസിം.മലയാളത്തിൽ മാത്രമല്ല തമിഴിലും കന്നഡയിലുമെല്ലാം താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.അഭിനയത്തേക്കാളുപരി നൃത്തത്തെ സ്നേഹിക്കുന്ന ഷംന അവാർഡ് ഷോ കളിലെ നിരസാന്നിധ്യമാണ്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന മലയാള സിനിമ ലോകത്തേക്ക് കടന്ന് വന്നത്. പിന്നെയും നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ഷംന ചെയ്തു.

ഇക്കഴിഞ്ഞ ഒക്ടോബർ 25 ന് ദുബായിൽ വെച്ചാണ് ഷംന കാസിം വിവാഹിതയായത്.ജെബിഎസ് ഗ്രൂപ്പ്‌ ഓഫ് കമ്പനികളുടെ സ്ഥാപകനും സിഇഒ യുമായ ഷാനിദ് ആസിഫ് അലിയെയാണ് ഷംന വിവാഹം ചെയ്തത്. മലപ്പുറം സ്വദേശിയായ ഷാനിദ് ദുബായിൽ സെറ്റിൽഡ് ആണ്. തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെയ്ക്കാറുള്ള ഷംന തന്റെ വിവാഹനിമിഷങ്ങളും തുടർന്നുണ്ടായ വിശേഷങ്ങളുമെല്ലാം പ്രേക്ഷകരുമായി പങ്ക് വെച്ചിരുന്നു.ഡിസംബറിലാണ് താൻ അമ്മയാകാൻ പോകുന്നു

shamna kassim 1 1

എന്ന സന്തോഷ വാർത്ത ഷംന എല്ലാവരെയും അറിയിച്ചത്. ഇപ്പോഴിതാ തന്റെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ പ്രേക്ഷകരുമായി പങ്ക് വെച്ചിരിയ്ക്കുകയാണ് ഷംന കാസിം. മെറൂൺ സാരിയിൽ ആഭരണങ്ങൾ അണിഞ്ഞു അതിസുന്ദരിയായാണ് ചടങ്ങിൽ താരം പ്രത്യക്ഷപ്പെട്ടത്.താരത്തിന് ആശംസകളുമായി നിരവധി താരങ്ങളുമെത്തി. സരയു, തസ്‌നി ഖാൻ, രഞ്ജിനി ഹരിദാസ്, ശ്രീലയ,കൃഷ്ണ പ്രഭ, ശ്രുതി ലക്ഷ്മി, ദീപ്തി വിധുപ്രതാപ് ഉൾപ്പെടെ നിരവധി താരങ്ങളാണ് ഷംനക്ക് നേരിട്ടത്തി ആശംസകൾ അറിയിച്ചത്.

നർത്തകിയും ഗായകൻ വിധുപ്രധാപ്പിന്റെ ഭാര്യയുമായ ദീപ്തി വിധുപ്രധാപിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്‌ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.ഒരു മിടുക്കിയായ അമ്മ വരാനൊരുങ്ങുന്നു. ബേബി ചിന്നാട്ടിയുടെ പേരറിയാൻ കാത്തിരിക്കുന്നു എന്നാണ് ഷംനക്ക് മധുരം കൊടുക്കുന്ന ചിത്രം പങ്ക് വെച്ചു കൊണ്ട് ദീപ്തി കുറിച്ചത്. ചടങ്ങിനായി താരം ഒരുങ്ങുന്ന വീഡിയോയും വൈറൽ ആയിരുന്നു നിരവധി ആരാധകരാണ് ആശംസകളുമായി എത്തുന്നത്.

Rate this post