ശോഭനയുടെ 52-ാം പിറന്നാൾ ആഘോഷത്തിന് വേദിയായി സൂര്യ ഫെസ്റ്റിവൽ ; ഭരതനാട്യത്തിനിടെ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം.!!
നർത്തകിമാരുടെയും നടിമാരുടെയും രൂപങ്ങളിൽ മലയാള സിനിമ ഇൻഡസ്‌ട്രി ഒരുപാട് പ്രതിഭകളെ കണ്ടെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ നടിയും നർത്തകിയുമായ ശോഭനയെ അറിയാത്ത ഒരു സിനിമാപ്രേമിയെ കണ്ടെത്തുക പ്രയാസമാണ്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ശോഭന, മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചതിനൊപ്പം, ദക്ഷിണേന്ത്യയിലെമ്പാടും നൃത്ത പരിപാടികളുമായി സജീവമാണ്.
അഭിനയത്തിലും നൃത്തത്തിലും കഴിവുതെളിയിച്ച അതുല്ല്യ പ്രതിഭയാണ് ശോഭന. എന്നാൽ, കോവിഡ് പ്രതിസന്ധി മൂലം ഓപ്പൺ സ്റ്റേജുകളിൽ വലിയ ഓഡിയൻസിന് മുന്നിലുള്ള നൃത്ത പരിപാടികളിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷമായി വിട്ടുനിന്ന ശോഭന, കഴിഞ്ഞ ദിവസം സൂര്യ ഫെസ്റ്റിവലിന്റെ വേദിയിൽ പ്രേക്ഷകരെ ആകർഷിച്ചു. തിങ്കളാഴ്ച വൈകീട്ട് എകെജി സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ശോഭനയുടെയും സംഘത്തിന്റെയും ഭരതനാട്യം നൃത്തം അരങ്ങേറി.

മാർച്ച് 21, ശോഭനയുടെ പിറന്നാൾ കൂടിയായിരുന്നു. പിറന്നാൾ ദിനത്തിൽ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സൂര്യ ഫെസ്റ്റിവലിൽ നൃത്തം അവതരിപ്പിക്കാൻ കഴിഞ്ഞത് മലയാളികളുടെ പ്രിയ നായികക്ക് ഇരട്ടി സന്തോഷം നൽകി. നൃത്തം അവതരിപ്പിച്ചതിന് ശേഷം, സഹനർത്തകി കൊണ്ടുവന്ന കേക്ക് മുറിച്ച് സ്റ്റേജിൽ വെച്ചുതന്നെ ശോഭന തന്റെ പിറന്നാൾ ആഘോഷിച്ചു. ഇതോടെ, സ്റ്റേജിൽ ശോഭനയുടെ 52-ാം പിറന്നാൾ ആഘോഷത്തിന്റെ മനോഹര കാഴ്ചയ്ക്കും കാണികൾ സാക്ഷികളായി.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് തെന്നിന്ത്യൻ ഭാഷകളിലും മുൻനിര അഭിനേതാക്കളുമായി ഫ്രെയിം പങ്കിട്ട് ശോഭന അഭിനയിച്ചിട്ടുണ്ട്. 1984-ൽ പുറത്തിറങ്ങിയ ‘ഏപ്രിൽ 18’ എന്ന മലയാള സിനിമയിലൂടെ സിനിമാലോകത്ത് നായികയായി അരങ്ങേറ്റം കുറിച്ച ശോഭന, ദുൽഖർ സൽമാൻ സുരേഷ് ഗോപി എന്നിവർ പ്രധാന വേഷങ്ങളെ അവതരിപ്പിച്ച ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് അവസാനമായി സിനിമ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.