ചപ്പാത്തി മാവിൽ ഇതുപോലെ ചെയ്യൂ 😍😍 പഞ്ഞി പോലത്തെ സോഫ്റ്റ് ചപ്പാത്തി എളുപ്പത്തിൽ ഉണ്ടാക്കാം😀👌 |Soft Chappati Recipe

Soft Chappati Recipe malayalam : ചപ്പാത്തി ഇഷ്ടമില്ലാത്തവർ ആയി ആരും തന്നെ കാണില്ല. രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയിട്ടും വൈകുന്നേരങ്ങളിൽ ഒക്കെ ചപ്പാത്തി കഴിക്കുന്നതാണ് നാമെല്ലാവരും. എന്നാൽ ഈ ചപ്പാത്തിക്ക് നല്ല മയം കിട്ടുന്നത് എങ്ങനെയാണെന്ന് നോക്കാം. ചപ്പാത്തിക്ക് മയം ഉണ്ടെങ്കിൽ മാത്രമേ കഴിക്കുമ്പോൾ നല്ല സ്വാദ് കിട്ടുകയുള്ളൂ.

എല്ലാവർക്കും വളരെ ഈസിയായി ചെയ്യാൻ പറ്റുന്ന ഒരു ട്രിക്ക് ആണിത്. അതിനായി ആദ്യം നമുക്ക് ആവശ്യത്തിനുള്ള ഗോതമ്പുപൊടി ഒരു ബൗളിലേക്ക് എടുക്കുക. അതിലേക്ക് ആവശ്യമായ ഉപ്പും ഇട്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം സാധാരണ രീതിയിൽ കുഴച്ചെടുക്കുന്ന പോലെ തന്നെ നമ്മൾ ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി കുഴ ച്ചെടുക്കുക.

ശേഷം നമ്മുടെ വീടുകളിൽ ഉള്ള ഏതെങ്കിലും ഓയിൽ എണ്ണ അതിലേക്ക് ഒഴിച്ച് കൊടുക്കുക. വീണ്ടും ഒന്നു കുഴച്ചെടുത്ത് അതിനുശേഷം ഒരു 5 10 മിനിറ്റ് മാറ്റി വയ്ക്കുക. അടുത്തായി ഒരു ഇടിക്കട്ട വെച്ച് മാവിലേക്ക് ഇടിക്കുക. അങ്ങനെ ഇടിക്കുമ്പോൾ മാവ് വളരെ സോഫ്റ്റ് ആയി വരുന്നത് കാണാം. നല്ലപോലെ ഇടിക്കുകയാണെങ്കിൽ മാവ് എന്തോരം

ഇടിക്കുന്നോ അത്രയുംതന്നെ സോഫ്റ്റ് ആയി വരുന്നതാണ്. അതിനു ശേഷം മാവ് ഉരുട്ടി ചപ്പാത്തി കല്ലിൽ വച്ച് പരത്തി എടുത്ത് ചുട്ടു എടുക്കാവുന്നതാണ്. അപ്പോൾ ചപ്പാത്തി നല്ല മയത്തിൽ പൊങ്ങി വരുന്നത് കാണാം. ഈ രീതിയിൽ ചുട്ടു എടുക്കുകയാണെങ്കിൽ ചപ്പാത്തിക്ക് നല്ല മയം കിട്ടുന്നതായി കാണാം. Video Credits : Grandmother Tips