വെറും അര ഗ്ലാസ് ഉഴുന്ന് മതി.!! 5 ലിറ്റർ മാവ് റെഡി..😀👌 സോഫ്റ്റ് ഇഡലിക്കും ദോശക്കുമുള്ള മാവ് ഉണ്ടാക്കുന്ന ട്രിക്ക് കാണു 👌👌

തിരക്കേറിയ ജീവിത ശൈലിയിൽ ജീവിക്കുന്നവരാണ് ഇന്ന് ഉള്ളവരിൽ അധികവും. അതുകൊണ്ടു തന്നെ എത്രയും പെട്ടെന്ന് വീട്ടുജോലികൾ ഒക്കെ ഒതുക്കുക എന്നതാണ് എല്ലാവരെയും സംബന്ധിക്കുന്ന ഏറ്റവും വലിയ കാര്യം. കറിയും മറ്റും വളരെ പെട്ടെന്ന് തട്ടിക്കൂട്ടുന്ന വീട്ടമ്മമാരും പ്രഭാതഭക്ഷണം വളരെ കഷ്ടപ്പെട്ട് എന്നാൽ എളുപ്പത്തിൽ തയ്യാറാക്കുന്നവയിൽ മാത്രം ഒതുക്കുന്നവരും ധാരാളമാണ്.

ദോശയും ഇഡ്ഡലിയും ഒക്കെ ഇഷ്ടമാണ് എങ്കിൽ പോലും പലപ്പോഴും വൈകുന്നേരങ്ങളിൽ മാവ് അരച്ചു വെക്കുവാൻ കഴിയാത്തതും വേണ്ടരീതിയിൽ ഉഴുന്നും അരിയും കുതിർന്ന് വരാത്തതും ഒക്കെ നല്ല മയമുള്ള പ്രഭാത ഭക്ഷണം ഉണ്ടാക്കുന്നതിൽ നിന്നും അവരെ പിന്തിരിപ്പിക്കാറ് ഉണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെ വളരെ പെട്ടെന്ന് തന്നെ മാവ് വരെ നല്ല പഞ്ഞി പോലെ അരച്ചെടുക്കാം എന്നാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ

പോകുന്നത്. എങ്ങനെയാണ് മാവ് അരച്ചെടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ 3 ഗ്ലാസ് പച്ചരിക്ക് അര ഗ്ലാസ് ഉഴുന്ന് എന്ന രീതിയിലാണ് നമ്മൾ എടുക്കുന്നത്. അര ഗ്ലാസ് ഉഴുന്നും ഒരു ഗ്ലാസ് ഉലുവയും കുറഞ്ഞത് ഒരു ആറ്, ഏഴ് മണിക്കൂർ നേരത്തേക്ക് കുതിരാൻ ആയി വെള്ളമൊഴിച്ച് വെക്കാം. ഇത് നന്നായി കുതിർന്ന് വന്ന ശേഷം കഴുകി ഗ്രൈൻഡറിൽ അരച്ചെടുക്കാൻ സാധിക്കും.

ഉഴുന്നും അരിയും അരയ്ക്കാനായി എടുക്കുമ്പോൾ എപ്പോഴും ഐസ് കട്ടയോ ഐസ് വെള്ളമോ ഉപയോഗിച്ചു വേണം അരച്ചെടുക്കാൻ. ഇനി ഇങ്ങനെ അരച്ചെടുക്കുന്നത് കൊണ്ടുള്ള ഗുണവും ബാക്കിയുള്ള പച്ചരി എങ്ങനെ അരച്ചെടുക്കണം എന്നും താഴെ കാണുന്ന വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.CREDIT : Malus tailoring class in Sharjah