
Soft Idli Batter Steel Glass Trick : നമ്മുടെയെല്ലാം വീടുകളിൽ ഏറ്റവും അധികം പരീക്ഷണങ്ങൾ നടക്കുന്ന ഇടങ്ങളിൽ ഒന്നായിരിക്കും അടുക്കള. പാചകം എളുപ്പമാക്കുന്നതിനും രുചി കൂട്ടുന്നതിനും വേണ്ടി ഇത്തരത്തിൽ പരീക്ഷിച്ചു നോക്കുന്ന പല ടിപ്പുകളും പാളി പോകാറുണ്ടെങ്കിലും വീണ്ടും അത്തരം കാര്യങ്ങൾ ചെയ്തു നോക്കാൻ മിക്ക വീട്ടമ്മമാർക്കും വളരെയധികം താല്പര്യമായിരിക്കും. ഒട്ടും ഫ്ലോപ്പ് ആകാതെ അടുക്കളയിൽ പരീക്ഷിച്ചു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന കുക്കറിന്റെ അടിവശത്തും ഉൾഭാഗത്തുമെല്ലാം കടുത്ത കറകൾ പറ്റിപ്പിടിക്കുന്നത് ഒരു സ്ഥിരം കാഴ്ചയായിരിക്കും.
ഇത്തരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ സ്ക്രബ്ബർ ഉപയോഗിച്ച് എത്ര ഉരച്ചു വൃത്തിയാക്കിയാലും അതിലെ കറകൾ പൂർണമായും പോയി കിട്ടാറില്ല. ഈയൊരു പ്രശ്നം പരിഹരിക്കാനായി അല്പം ഡിഷ് വാഷ് ലിക്വിഡും, കല്ലുപ്പ് പൊടിച്ചതും നല്ല രീതിയിൽ മിക്സ് ചെയ്ത് കറയുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുക. കുറച്ചു സമയത്തിനു ശേഷം ഒരു സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് ഈയൊരു ഭാഗം ഉരച്ചു കൊടുക്കുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ കറകൾ പോയി കിട്ടുന്നതാണ് തണുപ്പ് സമയത്ത് ഇഡലിയും ദോശയും ഉണ്ടാക്കാനായി മാവ് തയ്യാറാക്കി
വയ്ക്കുമ്പോൾ അത് ഫെർമെന്റായി കിട്ടാത്തത് ഒരു വലിയ പ്രശ്നം തന്നെയാണ്. ഈയൊരു പ്രശ്നം പരിഹരിക്കാനായി മാവ് അരച്ചതിനു ശേഷം ഒരു ദോശക്കല്ല് അടുപ്പത്തുവെച്ച് ചൂടാക്കി അതിനുമുകളിലേക്ക് മാവ് ഇറക്കി ഉള്ളിലായി ഒരു ഗ്ലാസ് ഉപയോഗിച്ച് ഒന്ന് ഇളക്കി കൊടുക്കുക. ഈയൊരു രീതിയിൽ കുറച്ചുനേരം മാവ് ഇളക്കി കൊടുത്തതിനുശേഷം സ്റ്റൗ ഓഫ് ചെയ്തു ദോശ ഉണ്ടാക്കിയെടുക്കുകയാണെങ്കിൽ നല്ല രീതിയിൽ ഫെർമെന്റായി ടേസ്റ്റോടെ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. മസാല ദോശ തയ്യാറാക്കുമ്പോൾ കൂടുതൽ രുചി ലഭിക്കാനായി കുറച്ചു കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ ഉഴുന്നുപരിപ്പ് ഉണക്കമുളക് കറിവേപ്പില സവാള ആവശ്യത്തിനു
ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ആവശ്യമെങ്കിൽ മാത്രം ഈ ഒരു കൂട്ടിനോടൊപ്പം ഒരു തക്കാളിയുടെ കഷണം കൂടി ചേർത്തു കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളും നല്ല രീതിയിൽ സെറ്റായി വന്നുകഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്തു മിക്സിയുടെ ജാറിലേക്ക് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. മസാല ദോശയിലേക്ക് ആവശ്യമായ മസാലക്കൂട്ട് തയ്യാറാക്കാനായി പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കടലപ്പരിപ്പ് ഉണക്കമുളക് കറിവേപ്പില എന്നിവയിട്ട് വഴറ്റി അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് പച്ചമണം പോകുന്നത് വരെ മിക്സ് ചെയ്ത ശേഷം പുഴുങ്ങിവെച്ച ഉരുളക്കിഴങ്ങു കൂടി ചേർത്ത് ഇളക്കി കൊടുത്താൽ മതി. ദോശ തയ്യാറാക്കി തുടങ്ങുമ്പോൾ ആദ്യത്തെ ലെയർ ആയി ആദ്യം അരച്ചുവെച്ച ചട്നിയുടെ കൂട്ടും അതിനുമുകളിലായി മസാല കൂട്ടും വെച്ച് തയ്യാറാക്കി എടുക്കുകയാണെങ്കിൽ കിടിലൻ രുചിയിലുള്ള മസാല ദോശ ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Soft Idli Batter Steel Glass Trick Credit : shareefa shahul
Soft Idli Batter Steel Glass Trick
- Purpose: To check if idli batter is properly fermented.
- Tool Needed: A steel or glass tumbler filled with water.
- Step 1: After fermenting the batter overnight, take a spoonful of it.
- Step 2: Gently drop the batter into the glass of water.
- Step 3: Observe the result:
- If the batter floats, it is light and airy—perfect for soft idlis.
- If it sinks, the batter needs more fermentation time.
- Benefit: Ensures fluffy, well-textured idlis every time using a simple kitchen test.