പഞ്ഞി പഞ്ഞി പോലൊരു സോഫ്റ്റ്‌ വട്ടയപ്പം ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋👌 ബേക്കറി രുചിയിൽ എളുപ്പം ഉണ്ടാക്കാം😍👌|Soft Spongy Vattayappam Recipe Malayalam

Soft Spongy Vattayappam Recipe Malayalam : വട്ടയപ്പം ഉണ്ടാക്കിയിട്ട് ശരിയാവാത്തവർക്ക് ഇതാ നല്ല കിടിലൻ ടിപ്സ് ഉൾപ്പെടുന്ന റെസിപി. അതിനായി ആദ്യം 2 കപ്പ്‌ പച്ചരി എടുത്ത് നന്നായി കഴുകി കുതിർക്കാൻ വയ്ക്കുക. മൂന്നോ നാലോ മണിക്കൂറുകൾ കഴിയുമ്പോൾ ഒരു മിക്സിയുടെ ജാർ എടുത്ത് ഈ പച്ചരി അൽപം വെള്ളം ഒഴിച്ച് മാവാക്കി അരച്ചെടുക്കുക. അരച്ചതിനു ശേഷം ഇതിൽ നിന്നും 3 സ്പൂൺ മാവ് എടുത്തിട്ട് മുക്കാൽ കപ്പ്‌

വെള്ളം ചേർത്ത് ചെറിയ തീയിൽ കുറുക്കി കപ്പി കാച്ചി എടുക്കണം. മറ്റൊരു പാത്രത്തിൽ 4 സ്പൂൺ വെള്ള അവൽ എടുത്തിട്ട് കഴുകിയിട്ടു കുറച്ചു വെള്ളം ഒഴിച്ച് കുതിർക്കണം. ഈ അവലും, കപ്പി കാച്ചിയ മാവും, 1 കപ്പ്‌ തേങ്ങയും, അര സ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റും, ഉപ്പ് ആവശ്യത്തിന്, അര തൊട്ട് ഒരു കപ്പ്‌ പഞ്ചസാരയും ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ഈ പേസ്റ്റ് മാവിലേക്കൊഴിച്ചു ഇളക്കണം.

Soft Spongy Vattayappam recipe

ഈ മാവ് പൊങ്ങിവരുന്നത് വരെ അടച്ചു വയ്ക്കണം. പൊങ്ങിയതിന് ശേഷം മുക്കാൽ സ്പൂൺ ഏലയ്ക്ക പൊടിച്ചതകൂടി ചേർത്ത് കേക്ക് ടിൻ പോലെയുള്ള ഏതെങ്കിലും പാത്രത്തിൽ എണ്ണ തേച്ചിട്ട് ചെറിയ തവിയിൽ 4 തവി മാവ് ഒഴിച്ച് ഇഡലി പാത്രത്തിൽ വച്ച വേവിക്കാം. നല്ല രുചികരമായ വട്ടയപ്പം കുറഞ്ഞ സമയത്തിൽ എങ്ങനെ ഉണ്ടാക്കാം എന്നത് അറിയാനായി വീഡിയോ മുഴുവനായും കാണാൻ മറക്കരുതേ.

ബേക്കറി സ്റ്റൈലിൽ നല്ല പഞ്ഞി പോലെയുള്ള വട്ടയപ്പം ഇനി നിങ്ങളുടെ അടുക്കളയിലും.തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.. ഇഷ്ട്മായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാനും മറക്കരുത്. credit : Fathimas Curry World

Rate this post