ബേക്കറി രുചിയിൽ നല്ല സോഫ്റ്റ് വട്ടയപ്പം ഇനി വീട്ടിൽ ഉണ്ടാക്കാം.. പഞ്ഞി പോലൊരു സോഫ്റ്റ്‌ വട്ടയപ്പം.!! | Soft Spongy Vattayappam Recipe

എല്ലാവരുടെയും ആഗ്രഹമാണ് ബേക്കറി സ്റ്റൈലിൽ നല്ല പഞ്ഞി പോലത്തെ വട്ടയപ്പം ഉണ്ടാക്കണം എന്നുള്ളത്. അപ്പോൾ അതിനായി ഒരു അടിപൊളി റെസിപ്പി നിങ്ങൾക്ക് പറഞ്ഞു തരാൻ വിചാരിക്കുകയാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ട്രൈ ചെയ്യാൻ പറ്റുന്ന ഒരു റെസിപ്പി ആണിത്. അപ്പോൾ നമുക്ക് അധികം സമയം കളയാതെ വീഡിയോയിലേക്ക് പോകാം. ആദ്യം ഇതിനായി വേണ്ടത് രണ്ട് കപ്പ് പച്ചരി എടുത്ത് നന്നായി

കഴുകി വൃത്തിയാക്കണം. അതിനുശേഷം പച്ചരി നാല് മണിക്കൂറോളം കുതിർക്കാൻ വെക്കണം. വട്ടേപ്പം കൂടുതൽ സോഫ്റ്റ് ആയി കിട്ടാൻ നല്ലതാണ്. നന്നായി കുതിർന്ന പച്ചരി എടുത്തതിനു ശേഷം രണ്ട് പ്രാവശ്യമായിട്ടാണ് നമ്മൾ ഇത് അരച്ച് എടുക്കുന്നത്. അപ്പോൾ കുറച്ച് പച്ചരി എടുത്ത് ജാറിലിട്ട ശേഷം നമുക്ക് മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കാം. അതിനുശേഷം 3 tbsp മാവ്

എടുത്ത് കുറുക്കിയെടുക്കാൻ പാകത്തിലുള്ള പാത്രത്തിലെക്കാക്കാം. അതിലേക്ക് അര കപ്പ് വെള്ളം കൂടി ചേർത്ത് ഒന്ന് ഇളക്കി യോജിപ്പിച്ച് ചെറിയ തീയിൽ വെച്ച് നന്നായി കുറുക്കി എടുക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം നിർത്താതെ നന്നായി ഇളക്കി ഇളക്കി വേണം മാവ് കുറുക്കി എടുക്കാൻ. ശേഷം ഒന്ന് തണുക്കാൻ മാറ്റി വെക്കുക. പിന്നീട് വെള്ള അവൽ നന്നായി കഴുകിയെടുത്ത് 5 മിനിറ്റ് നേരം കുതിർക്കാൻ വെക്കണം.

ഈ നേരം കൊണ്ട് നമ്മൾ നേരത്തെ തയ്യാറാക്കി വെച്ച ചൂടാറിയ കുറുക്ക് എടുത്ത് ജാറിലേക്ക് ഇടുക. ബാക്കി വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കാണുക. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Recipes Kerala ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Tasty Recipes Kerala