രുചിയറിഞ്ഞാൽ അമൃതം പൊടി ഇനി വെറുതെ കളയില്ല.!! ഇങ്ങനെ ഒന്ന് ചെയ്തുനോക്കൂ.. വെറും 5 മിനിട്ടിൽ അമൃതം പൊടി കൊണ്ട് കൊതിയൂറും പലഹാരം.!! | Special Amrutham Podi Banana Snack Recipe

Special Amrutham Podi Banana Snack Recipe : നമ്മുടെ അങ്കണവാടികളിൽ നിന്നും കൊച്ചു കുട്ടികൾക്ക് മാത്രം കിട്ടുന്ന ഒന്നാണല്ലോ അമൃതം പൊടി. വളരെ ഹെൽത്തി ആയിട്ടുള്ള ഈ പൊടി വീട്ടിൽ തയ്യാറാക്കുന്ന എല്ലാ പലഹാരങ്ങളിലും കുറേശ്ശെ ചേർത്ത് മുതിർന്ന കുട്ടികൾക്കും നൽകാം. മാത്രമല്ല രുചികരമായ പലഹാരങ്ങൾ തയ്യാറാക്കിയെടുക്കാനും ഇത് നല്ലതാണ്. ഇത് പലപ്പോഴും ബാക്കി വരാറാണ് പതിവ്. അമൃതം പൊടി കൊണ്ട് ഒരു അടിപൊളി സ്നാക്ക് ആണ് നമ്മളിവിടെ തയ്യാറാക്കുന്നത്. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു റെസിപ്പി ആണിത്. സൂപ്പർ ടേസ്റ്റി ആയിട്ടുള്ള ഈ കിടിലൻ സ്നാക്ക് എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. Ingredients:

  • അമൃതം പൊടി – 1/2 കപ്പ്
  • തേങ്ങ ചിരകിയത് – 1/2 കപ്പ്
  • റോബസ്റ്റ് പഴം – 2 എണ്ണം
  • ഏലക്ക പൊടി – 1/2 ടീസ്പൂൺ
  • പഞ്ചസാര – 1 1/2 ടേബിൾ സ്പൂൺ
  • ഫ്രൂട്ട് ബ്രഡ് – 2 + 7 എണ്ണം
  • വെള്ളം – ആവശ്യത്തിന്
  • ഓയിൽ – ആവശ്യത്തിന്

ആദ്യമായി ഒരു പാനിലേക്ക് അരക്കപ്പ് അമൃതം പൊടി ചേർത്ത് ഒരു മിനിറ്റോളം കുറഞ്ഞ തീയിൽ നല്ലപോലെ റോസ്റ്റ് ചെയ്തെടുക്കാം. ശേഷം ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർത്ത് ഒന്നോ രണ്ടോ മിനിറ്റോളം നല്ലപോലെ റോസ്റ്റ് ചെയ്തെടുക്കാം. ഇതിന്റെ നിറമൊന്ന് മാറി വരുമ്പോൾ രണ്ട് റോബസ്റ്റ് പഴം ചെറുതായി മുറിച്ചതും നല്ലൊരു ഫ്‌ളേവറിനായി അരടീസ്പൂൺ ഏലക്ക പൊടിച്ചതും ഒന്നര ടേബിൾ സ്പൂൺ പഞ്ചസാരയും കൂടെ ചേർത്ത് എല്ലാം കൂടെ ഒരു മിനിറ്റോളം നല്ലപോലെ വഴറ്റിയെടുക്കാം.

ശേഷം തീ ഓഫ് ചെയ്ത് ഇത് മറ്റൊരു ബൗളിലേക്ക് മാറ്റാം. അടുത്തതായി രണ്ട് ഫ്രൂട്ട് ബ്രഡ് എടുത്ത് മിക്സിയിൽ നല്ലപോലെ പൊടിച്ചെടുക്കാം. ശേഷം ഇത് തയ്യാറാക്കി വച്ച മിക്സിലേക്ക് ചേർത്ത് നല്ലപോലെ കുഴച്ചെടുക്കാം. അടുത്തതായി സൈഡുകളെല്ലാം മുറിച്ച്‌ മാറ്റിയ ഏഴ് ബ്രഡെടുത്ത് ഓരോന്നിനും മുകളിലായി സ്പൂൺ ഉപയോഗിച്ച് എല്ലാ ഭാഗത്തും വെള്ളമൊഴിച്ച് കൈവച്ച് അമർത്തി കൊടുക്കാം. ശേഷം ബ്രഡ് മറിച്ചു വച്ച് മറുവശത്തും വെള്ളമൊഴിച്ച് അമർത്തി കൊടുക്കാം. അമൃതം പൊടി ബാക്കിയാക്കാതെ ഈ ഉഗ്രൻ പലഹാരം പരീക്ഷിച്ച് നോക്കൂ. Special Amrutham Podi Banana Snack Recipe Credit : Pachila Hacks