ഏത്തക്കായ കുരുമുളകിട്ടത് 😍😍 രുചിയുടെ കാര്യം ഒരു രക്ഷയില്ല 😋👌അടിപൊളി ടേസ്റ്റിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ..!!| Special-Banana-Pepper-Fry-Recipe

Special-Banana-Pepper-Fry-Recipe Malayalam : നാടൻ വിഭവങ്ങൾ എത്ര കാലം കഴിഞ്ഞാലും എല്ലാവരുടെയും പ്രിയപ്പെട്ട ഒന്നാണ്, അതും തനി നാടൻ പച്ച കായ കൊണ്ട് നല്ലൊരു നാടൻ വിഭവം ആണ്‌ തയ്യാറാക്കുന്നത്.. അധികം സമയവും എടുക്കില്ല ഇതു തയ്യാറാക്കാൻ, ഗംഭീര രുചിയുമാണ് ഈയൊരു വിഭവത്തിന്. തയ്യാറാക്കുന്ന വിധം കാണുമ്പോൾ തന്നെ അറിയാം ഇതിന്റെ സ്വാദ് എങ്ങനെയാണെന്ന്, ചോറിനു നല്ലൊരു സൈഡ് ഡിഷ് ആണ്‌. ഒരു തുള്ളി

പോലും വെള്ളം ചേർക്കാതെയാണ് തയ്യാറാക്കി എടുക്കുന്നത്. ഇതിനായി ആദ്യം പച്ചക്കായയോ അല്ലെങ്കിൽ നേന്ത്രക്കായയോ ഉപയോഗിക്കാവുന്നതാണ്. കായ തൊലി കളഞ്ഞ്, ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്തു നന്നായി കഴുകിയെടുത്ത് മാറ്റിവയ്ക്കുക. ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് നന്നായി പൊട്ടി കഴിയുമ്പോൾ അതിലേക്ക് പെരുംജീരകം

ചേർത്ത് ഒന്ന് പൊട്ടിച്ച് ഒപ്പം തന്നെ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത്, അതിലേക്ക് ചതച്ചു വെച്ചിട്ടുള്ള ചെറിയ ഉള്ളിയും ചേർത്ത്, ചുവന്ന മുളകും, കറിവേപ്പിലയും ചേർത്ത് നന്നായിട്ടൊന്ന് വഴറ്റിയെടുക്കുക… ഒന്നു വഴണ്ട് കഴിയുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടി, എരിവുള്ള മുളകുപൊടി, കാശ്മീരി
ചില്ലി പൗഡർ, കുരുമുളകുപൊടി, എന്നിവ ചേർത്ത് വീണ്ടും നന്നായി വഴറ്റി യോജിപ്പിക്കുക. ഇത്രയും ഒന്ന്

പാകത്തിനായി കഴിഞ്ഞാൽ അതിലേക്ക് പച്ചക്കറി ചേർത്തുകൊടുത്തു ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം അതിനു മുകളിലേക്ക് മല്ലിയില കൂടെ വിതറി ഒന്നുകൂടി ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് വേവിക്കുക.. വളരെയധികം രുചികരമാണ് ഈ ഒരു റെസിപ്പി. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Tasty Recipes Kerala