സവാള ഇടിയപ്പം അച്ചിൽ ഇങ്ങനെ ചെയ്തു നോക്കൂ.. ഈ സൂത്രപ്പണി കണ്ടാൽ ഞെട്ടും ഉറപ്പാ.!! | Special Crispy Onion Snack Recipe

Special Crispy Onion Snack Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഈവനിംഗ് സ്നാക്കിനു കഴിക്കുന്ന ഒരു പലഹാരമായിരിക്കും മുറുക്ക്. എന്നാൽ മുറുക്ക് സാധാരണയായി ബേക്കറികളിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വീട്ടിൽ തന്നെ എളുപ്പത്തിൽ എങ്ങനെ മുറുക്ക് തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു മുറുക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള

ചേരുവകൾ ഒരു വലിയ സവാള, കാൽ കപ്പ് അളവിൽ ഉഴുന്ന്, ഒരു കപ്പ് അളവിൽ അരിപ്പൊടി, കായം, എള്ള്, മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് ഉഴുന്നിട്ട് വറുത്തെടുക്കുക. അത് മിക്സിയുടെ ജാറിലിട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. പൊടിച്ചു വച്ച ഉഴുന്നിലേക്ക് അരിപ്പൊടിയും, എള്ളും, മറ്റ് പൊടികളും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിലേക്ക്

കുറച്ച് തിളച്ച എണ്ണ കൂടി ഒഴിച്ച് മിക്സ് ചെയ്യണം. ഒന്ന് ചൂട് വിടുമ്പോൾ കൈ ഉപയോഗിച്ച് മാവ് നല്ലതുപോലെ കുഴച്ച് എടുക്കാവുന്നതാണ്. ശേഷം മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ച സവാള ചെറിയ കഷണങ്ങളായി മുറിച്ചിടുക. അത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം തയ്യാറാക്കി വച്ച മാവിലേക്ക് സവാളയുടെ പേസ്റ്റ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അടി കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ തിളപ്പിക്കാനായി വയ്ക്കുക.

സേവനാഴിയിൽ മുറുക്കിന്റെ അച്ചിട്ട് എണ്ണ തടവി കൊടുക്കുക. മാവ് സേവനാഴിയിൽ ഇറക്കിവച്ച ശേഷം എണ്ണയിലേക്ക് പീച്ചി കൊടുക്കുക. മുറുക്കിന്റെ രണ്ടുവശവും നല്ലതുപോലെ ക്രിസ്പായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഇപ്പോൾ നല്ല ക്രിസ്പിയായ മുറുക്ക് റെഡിയായി കഴിഞ്ഞു. രുചികരമായ ഈ ഒരു മുറുക്ക്‌ ഇവനിംഗ് സ്നാക്കായി ചൂടോടുകൂടി സെർവ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Dians kannur kitchen