മാവ് കുഴയ്ക്കാതെ കൈ പൊള്ളാതെ.. നൈസ് ഇടിയപ്പം വീട്ടിൽ തന്നെ ഉണ്ടാക്കാൻ.!! മാവ് ഇങ്ങനെ മാത്രം ചെയ്താൽ മതി.😋👌

ഇടിയപ്പം ഇഷ്ടം അല്ലാത്തവരായി ആരും തന്നെ കാണില്ല… നല്ല ചൂടുള്ള സോഫ്റ്റ് ഇടിയപ്പം കഴിക്കുവാൻ രാവിലെതന്നെ കിട്ടുമ്പോഴുള്ള ഒരു ഉന്മേഷവും ഉണർവ്വും പറഞ്ഞറിയിക്കാൻ സാധിക്കുന്നതിലും അധികമാണ്. എന്നാൽ പലപ്പോഴും ഇടിയപ്പത്തിന് മാവ് കുഴയ്ക്കുക അത് പീച്ചി എടുക്കുക എന്നിവ വളരെയധികം പ്രയാസമേറിയ കാര്യമാണ്.

മാത്രവുമല്ല കൈയ്ക്ക് ഉൾപ്പെടെ വലിയ വേദന സൃഷ്ടിക്കുന്ന ശാരീരിക അധ്വാനം ഏറെ വേണ്ടിവരുന്ന ഒരു ജോലി കൂടിയാണ് ഇടിയപ്പം ഉണ്ടാക്കുക എന്നത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ അനായാസം വീട്ടിൽ നല്ല സോഫ്റ്റ് ഇടിയപ്പം തയ്യാറാക്കാനുള്ള എളുപ്പവഴിയെപ്പറ്റി ആണ് ഇന്ന് പറയുന്നത്. മാവ് കുഴച്ച് കൈ വേദനിപ്പിക്കേണ്ട യാതൊരു കാര്യവും ഇതിനില്ല. ഇതിനായി ആദ്യം തന്നെ ചെയ്യേണ്ടത്

ഒരു പാനിലേക്ക് ഒന്നോ രണ്ടോ കപ്പ് അരിപ്പൊടി എടുക്കുകയാണ്. അതിനുശേഷം ഇതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാം. ഇത് നന്നായി ഒന്ന് യോജിപ്പിച്ചശേഷം ഒരു ടീസ്പൂൺ ഓയിലോ നെയ്യോ ചേർത്ത് കൊടുക്കാവുന്നതാണ്. എന്നിട്ടുവേണം പാൻ അടുപ്പിൽ വെച്ച് ഓണാക്കാൻ ആയി. ഇത് അടുപ്പിൽ ചെറിയ തീയിൽ ഇട്ട് നന്നായി ഒന്ന് കുറുക്കി എടുക്കുക.

പാനിൽ നിന്ന് മാവ് വിട്ടു വരുന്ന ഘട്ടം എത്തുന്നത് വരെ ചെറുതീയിൽ ഇട്ട് നന്നായി ഇളക്കി കൊടുക്കാവുന്നതാണ്. അതിനുശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. എങ്ങനെയാണ് അനായാസം ഇടിയപ്പം തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. ഇഷ്ടപ്പെടും തീർച്ച. CREDIT: Veena’s Curryworld