ഹോട്ടൽ രുചിയിൽ മായമൊന്നും ചേരാത്ത കിടിലൻ ഫ്രൈഡ് റൈസ് വീട്ടിൽ ഉണ്ടാക്കണോ..? ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ…!! | Special Fried Rice Recipe

Special Fried Rice Recipe: കുട്ടികളുള്ള വീടുകളിൽ എല്ലാദിവസവും ലഞ്ച് ബോക്സിൽ കൊടുത്തു വിടാനായി വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങളും വിഭവങ്ങളുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി ചോറു കൊടുത്തു വിട്ടാൽ കഴിക്കാൻ പല കുട്ടികൾക്കും താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിലെല്ലാം ചെയ്തു നോക്കാവുന്ന രുചികരമായ ഒരു ഫ്രൈഡ് റൈസിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants

  • Basmathi Rice
  • Water
  • Carrot
  • Beans
  • Green Chilly
  • Onion
  • Egg
  • Salt
  • Coconut Oil

How To Make Special Fried Rice

ആദ്യം തന്നെ അരി തിളപ്പിക്കാൻ ആവശ്യമായ വെള്ളം ഒരു പാത്രത്തിൽ ഒഴിച്ച് ആവശ്യത്തിന് ഉപ്പും കുറച്ച് എണ്ണയും ഒഴിച്ച് തിളപ്പിച്ച് എടുക്കുക. അതിലേക്ക് കഴുകി വൃത്തിയാക്കി, 10 മിനിറ്റ് നേരം വെള്ളത്തിൽ കുതിർത്തി വെച്ച ബസ്മതി റൈസ് ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ഈയൊരു സമയയം കൊണ്ട് മറ്റൊരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് എണ്ണ ഒഴിച്ച് സവാള,ക്യാരറ്റ്,ബീൻസ്, പച്ചമുളക് എന്നിവയിട്ട് പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കുക.

ശേഷം അതിലേക്ക് കുരുമുളകുപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് മുട്ടയുടെ കൂട്ട് ഒഴിച്ച് ഒന്ന് വറുത്തെടുക്കുക. ശേഷം തയ്യാറാക്കി വെച്ച അരി വെള്ളം പൂർണമായും കളഞ്ഞശേഷം ഈയൊരു കൂട്ടിലേക്ക് ചേർത്ത് വേണമെങ്കിൽ ആവശ്യത്തിന് ഉപ്പുകൂടി മിക്സ് ചെയ്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇപ്പോൾ നല്ല രുചികരമായ് ഫ്രൈഡ് റൈസ് റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : sruthis kitchen

Read Also : ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം..

0/5 (0 Reviews)