
ഇനി പഴുത്ത ചക്ക വെറുതെ കളയല്ലേ… പഴുത്ത ചക്ക വച്ചൊരു രുചികരമായ ഹൽവ തയ്യാറാക്കാം! | Special Jackfruit Halwa
Special Jackfruit Halwa: പഴുത്ത ചക്കയുടെ സീസണായി കഴിഞ്ഞാൽ അത് ഉപയോഗിച്ച് വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങളും വിഭവങ്ങളുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പഴുത്ത ചക്ക ഉപയോഗിച്ച് അധികമാരും ട്രൈ ചെയ്തു നോക്കാത്ത രുചികരമായ ഒരു ഹൽവയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingrediants
- Jackfruit
- Rice Flour
- Coconut Milk
- Ghee
- Jaggery Juice
- Cashew Nut
- Corn Flour

How To Make Special Jackfruit Halwa
ആദ്യം തന്നെ വൃത്തിയാക്കി വെച്ച ചക്കച്ചുളകൾ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ശേഷം ഒട്ടും കട്ട പിടിക്കാത്ത രീതിയിൽ പേസ്റ്റ് രൂപത്തിൽ ചക്കച്ചുള അരച്ചെടുത്ത ഒരു പാത്രത്തിലേക്ക് മാറ്റുക. ഈയൊരു സമയത്ത് തന്നെ ഹൽവ സെറ്റ് ചെയ്യുന്നതിന് ആവശ്യമായ ട്രേയിൽ അല്പം നെയ്യ് പുരട്ടി ഗ്രീസ് ചെയ്ത് മാറ്റി വയ്ക്കാവുന്നതാണ്. അരച്ചുവെച്ച ചക്കയുടെ പേസ്റ്റ് അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഇട്ട് കുറച്ചു നെയ്യും ചേർത്ത് കട്ട പിടിക്കാത്ത രീതിയിൽ ഇളക്കി യോജിപ്പിക്കുക. ഈയൊരു സമയം കൊണ്ട് മറ്റൊരു പാത്രത്തിൽ ഹൽവയിലേക്ക് ആവശ്യമായ ശർക്കരപ്പാനി ഉരുക്കി അരിച്ചെടുത്ത് മാറ്റിവയ്ക്കാം. ചക്ക ചെറുതായി വഴണ്ട് തുടങ്ങുമ്പോൾ അതിലേക്ക് ഉരുക്കിവെച്ച ശർക്കരപ്പാനി കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ഈയൊരു സമയത്ത് അല്പം നെയ്യ് കൂടി ഹൽവയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. മറ്റൊരു പാത്രത്തിൽ രണ്ട് കപ്പ് തേങ്ങാപ്പാൽ എടുത്ത് അതിലേക്ക് കോൺഫ്ലോർ കട്ട പിടിക്കാത്ത രീതിയിൽ ഇട്ട് മിക്സ് ചെയ്ത് എടുക്കുക. ഈയൊരു കൂട്ടുകൂടി ചക്കയിലേക്ക് ചേർത്ത് കട്ട പിടിക്കാത്ത രീതിയിൽ മിക്സ് ചെയ്തെടുക്കണം. കുറച്ചുനേരം ഹൽവ കൈവിടാതെ ഇളക്കി പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം ആകുമ്പോൾ അതിലേക്ക് അണ്ടിപ്പരിപ്പ് കൂടി ചേർത്ത് സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. തയ്യാറാക്കിവെച്ച ഹൽവ ഗ്രീസ് ചെയ്തു വച്ച പാത്രത്തിലേക്ക് ഒഴിച്ച് സെറ്റ് ചെയ്തെടുത്താൽ കിടിലൻ ചക്ക ഹൽവ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : Sreejas foods