
വീട്ടിൽ മാങ്ങയും കാരറ്റും ഉണ്ടോ..? നാവിൽ കപ്പലോടും രുചിയിൽ ക്യാരറ്റ് മാങ്ങ അച്ചാർ തയ്യാറാക്കി എടുക്കാം! | Special Mango Carrot Pickle
Special Mango Carrot Pickle: പച്ചമാങ്ങയുടെ സീസണായി കഴിഞ്ഞാൽ അത് ഉപയോഗിച്ച് പല രീതിയിലുള്ള അച്ചാറുകളും തയ്യാറാക്കുന്ന പതിവ് എല്ലാ വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ അതിൽ നിന്നും കുറച്ചു വ്യത്യസ്തമായി പച്ചമാങ്ങയും ക്യാരറ്റും ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingrediants
- Raw Mango
- Carrot
- Salt
- Ginger
- Garlic
- Green Chilly
- Coconut Oil
- Mustard Seed
- Fenugreek
- Curry Leaves
- Turmeric Powder
- Asafoetida Powder

How To Make Special Mango Carrot Pickle
ഈയൊരു രീതിയിൽ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു വലിയ പച്ചമാങ്ങ എടുത്ത് കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക. മാങ്ങ അരിഞ്ഞെടുത്ത അതേ രീതിയിൽ തന്നെ ക്യാരറ്റും അരിഞ്ഞെടുത്തു മാറ്റിവയ്ക്കുക. അരിഞ്ഞുവെച്ച മാങ്ങയിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. അതുപോലെ ക്യാരറ്റിലേക്കും ആവശ്യമായ ഉപ്പ് ചേർത്ത് ഒന്ന് ഇളക്കി യോജിപ്പിച്ചു വയ്ക്കുക. മാങ്ങയും ക്യാരറ്റും റസ്റ്റ് ചെയ്യാനായി വയ്ക്കുന്ന സമയം കൊണ്ട് അച്ചാറിലേക്ക് ആവശ്യമായ ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് എന്നിവ നീളത്തിൽ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കാം.
ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കാൽ ടീസ്പൂൺ അളവിൽ കടുകും ഉലുവയും ഇട്ടു പൊട്ടിക്കുക. ശേഷം അരിഞ്ഞുവെച്ച ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്, ഒരു തണ്ട് കറിവേപ്പില എന്നിവയിട്ട് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുക. ഇവയുടെ പച്ചമണം പോയി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി,അല്പം കായപ്പൊടി എന്നിവ ചേർത്ത് ഒന്ന് ഇളക്കി യോജിപ്പിക്കുക. ശേഷം സ്റ്റൗ ഓഫ് ചെയ്തു വയ്ക്കാവുന്നതാണ്. പാത്രത്തിന്റെ ചൂട് വിടുന്നതിനു മുൻപായി നേരത്തെ തയ്യാറാക്കി വെച്ച മാങ്ങയുടെയും ക്യാരറ്റിന്റെയും കൂട്ട് അതിലേക്ക് ഇട്ട് നല്ലതുപോലെ ഒന്ന് വഴറ്റി സെറ്റാക്കി എടുക്കുക. കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വെച്ച ശേഷം മാങ്ങ ക്യാരറ്റ് അച്ചാർ സെർവ് ചെയ്യാവുന്നതാണ്. വളരെയധികം രുചികരവും എന്നാൽ വ്യത്യസ്തവുമായ മാങ്ങ,ക്യാരറ്റ് ഒരുതവണ ഉണ്ടാക്കി നോക്കിയാൽ അതിന്റെ രുചി വായിൽ നിന്നു പോകില്ല. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : Food Recipes with Suma