
ഇങ്ങനെ ഒരു ചമ്മന്തി ഒരിക്കലെങ്കിലും കഴിച്ചു നോക്കണം… അത്രക്കും രുചിയാണ്; കിടിലൻ ടേസ്റ്റിൽ ഒരു മുളക് ചമ്മന്തി വേഗത്തിൽ തയ്യാറാക്കാം! | Special Mulaku Chammanthi Recipe
Special Mulaku Chammanthi Recipe: എല്ലാദിവസവും ഒരേ രുചിയിലുള്ള കറികൾ തന്നെ ഉണ്ടാക്കി കഴിച്ച് മടുത്തവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. മാത്രമല്ല ചില സന്ദർഭങ്ങളിൽ എങ്കിലും ചോറിനോടൊപ്പം കറിയില്ലാത്ത സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അത്തരം അവസരങ്ങളിലെല്ലാം ചോറിനോടൊപ്പം കൂട്ടി കഴിക്കാവുന്ന രുചികരമായ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചമ്മന്തിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ചമ്മന്തി അരയ്ക്കേണ്ട ആവശ്യമില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
ആവശ്യമായ ചേരുവകൾ
- ചെറിയ ഉള്ളി-3 എണ്ണം
- ഉണക്കമുളക് -3 എണ്ണം
- പുളി – നെല്ലിക്ക വലിപ്പത്തിൽ
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
ഈയൊരു ചമ്മന്തി തയ്യാറാക്കാനായി ആദ്യം തന്നെ എടുത്തുവച്ച ഉണക്കമുളക് ഒരു പപ്പടക്കോലിൽ കുത്തിയശേഷം സ്റ്റൗവിലോ അല്ലെങ്കിൽ അടുപ്പിലോ വെച്ച് ഒന്ന് ചൂടാക്കി എടുക്കുക.ഒരു കാരണവശാലും മുളക് കൂടുതലായി കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.മുളകിന്റെ ചൂട് പോയ ശേഷം അത് ഒരു പാത്രത്തിലേക്ക് ഇട്ട് കൈ ഉപയോഗിച്ച് നല്ലതുപോലെ പൊടിച്ചെടുക്കുക.ശേഷം എടുത്തുവച്ച ഉള്ളി നടുകെ കീറി രണ്ടായി മുറിച്ചെടുക്കുക.
തയ്യാറാക്കിവെച്ച ഉള്ളി കൂടി മുളകിനോടൊപ്പം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ശേഷം എടുത്തുവച്ച പുളിയും ഉപ്പും കൂടി അതോടൊപ്പം ചേർത്ത് കൈ ഉപയോഗിച്ച് ഞെരടി എടുക്കുക. അവസാനമായി വെളിച്ചെണ്ണ കൂടി ചമ്മന്തിയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ചൂട് ചോറിനോടൊപ്പം കഴിക്കാവുന്നതാണ്.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണുന്നതാണ്. Special Mulaku Chammanthi Recipe Credits : Ichus Kitchen