Special Pappaya Snacks : പഴുത്തതും പച്ചയുമായ പപ്പായ ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. സാധാരണയായി പച്ച പപ്പായ ഉപയോഗിച്ച് ഒഴിച്ചു കറിയോ അതല്ലെങ്കിൽ തോരനോ മാത്രമായിരിക്കും മിക്ക വീടുകളിലും തയ്യാറാക്കുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പച്ച പപ്പായ ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
- പച്ച പപ്പായ – വലുത് ഒരെണ്ണം
- പച്ചമുളക്- രണ്ടെണ്ണം
- മല്ലി/ പാഴ്സിലി ഇല – ഒരു പിടി അളവിൽ
- മുളകുപൊടി, മഞ്ഞൾപൊടി,കായം -1/2 ടീസ്പൂൺ
- മൈദ-1 ടേബിൾ സ്പൂൺ
- കോൺഫ്ലോർ -2 ടേബിൾ സ്പൂൺ
- എണ്ണ- സ്നാക്ക് വറുത്തെടുക്കാൻ ആവശ്യമായത്
ആദ്യം തന്നെ പച്ച പപ്പായയുടെ തോലും കുരുവുമെല്ലാം കളഞ്ഞ് നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒട്ടും നനവില്ലാത്ത രീതിയിൽ തുടച്ചെടുക്കണം. ശേഷം ഒരു ഗ്രേറ്റർ ഉപയോഗിച്ച് പപ്പായ ഗ്രേറ്റ് ചെയ്ത് ഇടുക. അതിലേക്ക് അരിഞ്ഞുവെച്ച മല്ലിയില അല്ലെങ്കിൽ പാഴ്സിലിയുടെ ഇല, എരുവിന് ആവശ്യമായ പച്ചമുളക് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് എടുത്തുവച്ച പൊടികളും, ആവശ്യത്തിന്
ഉപ്പും,മസാലപ്പൊടികളും ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഈ സമയത്ത് മാവ് ശരിയായി കിട്ടാൻ അല്പം വെള്ളം ചേർത്ത് കുഴച്ചെടുക്കാവുന്നതാണ്. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് ചൂടായി തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ച മാവിൽ നിന്നും ഓരോ പിടിയെടുത്ത് അതിലേക്ക് ഇട്ട് കൃസ്പാകുന്നത് വരെ വെച്ച് വറുത്ത് കോരാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Pappaya Snacks Credit : Adhialee’s kitchen