
റവ അരച്ച് കുക്കറിൽ ഒഴിച്ച് എണ്ണയില്ലാ പലഹാരം!! ഇത് എത്ര തിന്നാലും മടുക്കൂല… മക്കളെ പൊളി ഐറ്റം…! | Special Sanck Using Rava
Special Sanck Using Rava: ചായയോടൊപ്പം ഇവനിംഗ് സ്നാക്ക് ആയി എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങൾ കഴിക്കാൻ അധികമാർക്കും ഇപ്പോൾ താല്പര്യമില്ല. അത്തരം അവസരങ്ങളിൽ തയ്യാറാക്കി നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
- Rava
- Water
- Coconut
- Sugar
- Cardamom Powder
- White Sesame
How To Make Special Snack Using Rava
ആദ്യം തന്നെ എടുത്തുവച്ച പഞ്ചസാരയിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് ക്യാരമലൈസ് ചെയ്തു മാറ്റി വയ്ക്കുക. ശേഷം റവ മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഒട്ടും തരികൾ ഇല്ലാതെ അരച്ചെടുക്കുക. അതേ ജാറിലേക്ക് എടുത്തുവച്ച തേങ്ങ ഇട്ട് അല്പം വെള്ളവും ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കണം. ശേഷം തേങ്ങാപ്പാൽ മറ്റൊരു പാത്രത്തിലേക്ക് പിഴിഞ്ഞെടുത്ത് മാറ്റിവയ്ക്കുക. അരച്ചു വെച്ച റവയുടെ കൂട്ടിലേക്ക് തേങ്ങാപ്പാൽ കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്യുക.
മാവിന്റെ കൂട്ട് അടുപ്പത്ത് വെച്ച് നല്ലതുപോലെ കുറുകി വരുമ്പോൾ അതിലേക്ക് ഏലക്ക പൊടിച്ചതും, കാരമലൈസ് ചെയ്തു വെച്ച പഞ്ചസാരയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. കുക്കർ എടുത്ത് അതിന്റെ ഉള്ളിൽ എള്ള് വിതറിയ ശേഷം മുകളിൽ മാവ് ഒഴിച്ചു കൊടുക്കുക. ഏറ്റവും മുകളിലത്തെ ലെയറിൽ അല്പം കൂടി എള്ള് തൂവിക്കൊടുത്ത് വിസിൽ ഇടാതെ കുക്കറിൽ ആവി കയറ്റി എടുത്താൽ രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Malappuram rithu
Special Snack Using Rava
A special snack using rava (semolina) is Rava Cutlet – a crispy, savory treat perfect for tea-time or as a party appetizer. Made by roasting rava and mixing it with sautéed onions, ginger, green chilies, boiled potatoes, and spices, the mixture is shaped into cutlets and shallow-fried until golden brown. The outer layer is crisp while the inside stays soft and flavorful. You can add vegetables like carrots, peas, or capsicum for extra nutrition. Easy to prepare and filling, rava cutlets are best served hot with chutney or ketchup, making them a delightful snack for all age groups.