
അങ്കമാലി സ്റ്റൈലിൽ ഒരു ചക്ക വരട്ടിയത് തയ്യാറാക്കാം; ഇനി മുതൽ കുക്കറിൽ വേഗത്തിൽ തയ്യാറാക്കാം… | Special Tasty Chakka Varattiyathu
Special Tasty Chakka Varattiyathu: പഴുത്ത ചക്ക കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി പഴമക്കാർ കണ്ടെത്തിയ മാർഗങ്ങളിൽ ഒന്നാണ് അത് വരട്ടി സൂക്ഷിക്കുക എന്നത്. ഓരോ സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിലായിരിക്കും ചക്ക വരട്ടി സൂക്ഷിക്കുന്നത്. ഈയൊരു രീതിയിൽ വരട്ടിയെടുക്കുന്ന ചക്ക പിന്നീട് പായസത്തിനും അട ഉണ്ടാക്കുന്നതിനുമെല്ലാം ഉപയോഗിക്കുമ്പോൾ ഇരട്ടി രുചി തന്നെയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ലലോ?. അങ്കമാലി സ്റ്റൈലിൽ ചക്ക വരട്ടിയത് എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
Ingrediants
- Jackfruit
- Jaggary
- Ghee

How To Make Special Tasty Chakka Varattiyathu
ആദ്യം തന്നെ ചക്കച്ചുളയുടെ കുരുവും ചകിണിയുമെല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കുക. വൃത്തിയാക്കി വെച്ച ചക്കച്ചുളകൾ ഒരു കുക്കറിലേക്ക് ഇട്ട് കുറച്ച് വെള്ളവും ഒഴിച്ച് രണ്ട് വിസിൽ വരുന്നത് വരെ അടുപ്പിച്ച് എടുക്കുക. ശേഷം ഈ ഒരു കൂട്ടിന്റെ ചൂട് ഒന്നു മാറാനായി മാറ്റിവയ്ക്കാം. ചൂട് പോയി കഴിയുമ്പോൾ വേവിച്ചുവെച്ച ചക്കച്ചുളകൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ചക്ക വേവിക്കാൻ വയ്ക്കുമ്പോൾ തന്നെ വരട്ടിയതിലേക്ക് ആവശ്യമായ ശർക്കരപ്പാനി കൂടി തയ്യാറാക്കാവുന്നതാണ്. അതിനായി അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ശർക്കരയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലതുപോലെ കുറുകി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് ശർക്കര പാനി അരിച്ചെടുത്ത് മാറ്റിവയ്ക്കാം.
പിന്നീട് കുക്കർ വീണ്ടും വിസിൽ ഇടാത്ത രീതിയിൽ സ്റ്റൗവിൽ വെച്ച് ഒന്ന് ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യൊഴിച്ച് കൊടുക്കുക. ശേഷം അരച്ചുവച്ച ചക്കയുടെ കൂട്ട് അതിലേക്ക് ചേർത്ത് നല്ലതുപോലെ കുറുകി തുടങ്ങുമ്പോൾ ശർക്കരപ്പാനി കൂടി ചേർത്തു കൊടുക്കുക. ശർക്കര പാനിയും ചക്കയും കുറുകി സെറ്റായി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. വളരെയധികം രുചികരമായ ഈ ഒരു ചക്ക വരട്ടി ചീട, അട,പായസം എന്നിവയെല്ലാം ഉണ്ടാക്കുന്നതിനായി ഉപയോഗപ്പെടുത്താം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : Rosh Talks