എത്ര തിന്നാലും മടുക്കൂല മക്കളെ.!! ചക്കക്കുരു മിക്സിയിൽ ഇതുപോലെ ചെയ്താൽ ശെരിക്കും ഞെട്ടും.. ഇനി എത്ര ചക്കകുരു കിട്ടിയാലും വെറുതെ വിടില്ല.!! | Special Tasty Chakkakuru Snack Recipe

Special Tasty Chakkakuru Snack Recipe : ചക്കയുടെയും മാങ്ങയുടെയും ഒക്കെ കാലമാണല്ലേ ഇത്. മിക്ക വീടുകളിലെ അടുക്കളയിലും ചക്കയും മുറ്റത്തും തൊടിയിലും ചക്കക്കുരുവും നിറഞ്ഞിട്ടുണ്ടാകും. ഇനി നിങ്ങളാരും ചക്കക്കുരു തൊടിയിലേക്ക് വലിച്ചെറിയണ്ട. ചക്കക്കുരു കൊണ്ട് കരികളും ഉപ്പേരികളും തോരനുമെല്ലാം വക്കുന്നത് പതിവാണല്ലേ. ചക്കയ്ക്ക് സ്വാദും ആരോഗ്യഗുണങ്ങളുമുണ്ടെങ്കിലും ചക്കക്കുരിവിന് ഇതൊന്നും തന്നെയില്ലെന്ന്

കരുതുന്നവരാണ് പലരും. ധാരാളം ആന്റിഓക്സിഡന്റുകളും വൈറ്റമിനുകളുമെല്ലാം അടങ്ങിയ ചക്കക്കുരുവിന് കാൻസർ സാധ്യത അറിയാൻ വരെ സാധിക്കും. നാരുകളുടെ കലവറയായ ചക്കക്കുരു മുഖത്തിന്റെ തിളക്കം കൂട്ടാൻ വരെ സഹായിക്കും. ഇവിടെ നമ്മൾ ചക്കക്കുരു കൊണ്ട് അധികമാരും പരീക്ഷിക്കാത്ത ഒരു വിഭവമാണ് നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് നല്ല സോഫ്റ്റും അടിപൊളിയും ആയിട്ടുള്ള കട്ലറ്റ് ആണ്. അതിനായിട്ട് നമ്മൾ ഒരു കുക്കറിൽ കുറച്ച് ചക്കക്കുരുവും

രണ്ട് ഉരുളൻകിഴങ്ങും ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കാൻ വച്ചിട്ടുണ്ട്. അത് ഒരു മൂന്ന് വിസിൽ വരാൻ വേണ്ടി കാത്തിരിക്കുക. ഈ സമയം നമ്മൾ കുറച്ച് പച്ചക്കറികളൊക്കെ അരിഞ്ഞെടുക്കണം. ആദ്യമായി ഒരു സവാള ചെറുതായിട്ട് അരിഞ്ഞെടുക്കണം. ശേഷം ഒരു കാരറ്റ് കൂടെ ചെറുതായിട്ട് അരിഞ്ഞെടുക്കുക. കാരറ്റ് നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ മാത്രം ഇട്ടാൽ മതിയാവും. ശേഷം രണ്ട് പച്ചമുളക് കൂടെ ചെറുതായി അരിഞ്ഞെടുക്കുക. കൂടാതെ ഒരു ചെറിയ കഷ്ണം

ഇഞ്ചിയും കുറച്ച് വെളുത്തുള്ളിയും മല്ലിയിലയും കൂടെ ഇതുപോലെ ചെറുതായി അരിഞ്ഞെടുക്കുക. ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റ് ആയിട്ട് ചേർത്ത് കൊടുത്താലും മതി. വേവിച്ച ചക്കക്കുരുവും ഉരുളൻകിഴങ്ങും ചൂടാണയാനായി വെക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് ഒരു ടേബിൾസ്പൂണോളം വെളിച്ചെണ്ണ ഒഴിച്ച്‌ കൊടുക്കുക. പുതുമയാർന്ന ഈ ചക്കക്കുരു കട്ലറ്റിന്റെ റെസിപി അറിയാൻ വീഡിയോ കണ്ടോളൂ. Special Tasty Chakkakuru Snack Recipe credit : Malappuram Thatha Vlogs by Ayishu

0/5 (0 Reviews)